വ​യോ​ജ​ന കൂ​ട്ടാ​യ്മ ഇ​ന്ന് പു​ന​ലൂ​രി​ൽ
Monday, July 9, 2018 11:18 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ ഇ​ന്ന് വ​യോ​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പു​ന​ലൂ​ർ വൈ​എം​സി​എ ഹാ​ളി​ലാ​ണ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.
പു​ന​ലൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും വ​യോ​ജ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വ​യോ​ജ​ന കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന​ത്. മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ക്കും.
വ​യോ​ജ​ന സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​കെ.​ടി. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ക്കും. തു​ട​ർ​ന്ന് വ​യോ​ജ​ന കൗ​ൺ​സി​ലിം​ഗും വ​യോ​ജ​ന​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഊ​ന്നു​വ​ടി​യും വി​ത​ര​ണം ചെ​യ്യും. യോ​ഗ​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.