ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, July 10, 2018 1:44 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : ബൈ​ക്കി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ത​ഴ​വ കു​റ്റി​പ്പു​റം നാ​ലു​ക​ണ്ട​ത്തി​ൽ ത​ങ്ക​ച്ച​ൻ - ലാ​ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ടി​റ്റോ ത​ങ്ക​ച്ച​ൻ ( 25) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 29ന് ​പു​തി​യ​കാ​വ് പ​ള്ളി​മു​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ടി​ച്ച് തെ​റി​ച്ചു​വീ​ണ് ത​ല​ക്ക് പ​രി​ക്കേ​റ്റ ടി​റ്റോ​യെ ഒ​രാ​ഴ്ച്ച​യാ​യി തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ : സി​ജോ, നാ​ദി​യ, സം​സ്കാ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന് കു​റ്റി​പ്പു​റം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.