എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ
Tuesday, July 10, 2018 2:10 AM IST
ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹൈ​സ്കൂ​ളി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ എ​സ്എ​ഫ്ഐ ഏ​രി​യാ നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ.
എ​സ്എ​ഫ്ഐ ശ്രീ​ക​ണ്ഠ​പു​രം ഏ​രി​യ പ്ര​സി​ഡ​ന്‍റ് വൈ​ഷ്ണ​വ് (20), സെ​ക്ര​ട്ട​റി സ​ഹീ​ർ ക​ല്യാ​ട് (21), സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ശ്രീ​ജി​ത്ത് (23) എ​ന്നി​വ​രെ​യാ​ണു ശ്രീ​ക​ണ്ഠ​പു​രം എ​എ​സ്ഐ ഇ.​വി. അ​ബ്ദു​ൾ റ​ഹ്മാ​നും സം​ഘ​വും ഇ​ന്ന് രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്കാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ പെ​രു​വ​ള​ത്ത് പ​റ​മ്പി​ലെ സ​ജ​മ​ൻ​സി​ലി​ൽ ഷ​ജീ​റി (16) നാ​ണു പ​രി​ക്കേ​റ്റ​ത്. പ​ഠി​പ്പു​മു​ട​ക്ക് സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും എം​എ​സ്എ​ഫ് പ്രവർത്തകരും പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്.
കേ​സി​ൽ ആ​കെ ഒ​മ്പ​ത് പ്ര​തി​ക​ളാ​ണു​ള്ള​ത്. മ​റ്റ് ആ​റു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്.