ജനവിരുദ്ധ നയം: എ​​ൻ​​ജി​​ഒ യൂ​​ണി​​യ​​ൻ പ്ര​​തി​​ഷേ​​ധി​​ച്ചു
Friday, July 13, 2018 12:03 AM IST
ക​​ടു​​ത്തു​​രു​​ത്തി: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു എ​​ൻ​​ജി​​ഒ യൂ​​ണി​​യ​​ൻ റാ​​ലി​​യും ധ​​ർ​​ണ​​യും ന​​ട​​ത്തി. പി​​എ​​ഫ്ആ​​ർ​​ഡി​​എ നി​​യ​​മം പി​​ൻ​​വ​​ലി​​ക്കു​​ക, പ​​ങ്കാ​​ളി​​ത്ത പെ​​ൻ​​ഷ​​ൻ പി​​ൻ​​വ​​ലി​​ക്കു​​ക, എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ ബ​​ദ​​ൽ ന​​യ​​ങ്ങ​​ൾ​​ക്ക് ക​​രു​​ത്ത് പ​​ക​​രു​​ക, വ​​ർ​​ഗീ​​യ​​ത​​യെ ചെ​​റു​​ക്കു​​ക എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​മു​​യ​​ർ​​ത്തി ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ധ​​ർ​​ണ എ​​ൻ​​ജി​​ഒ യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം എ​​സ്. ഗോ​​പ​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജി. ​​സോ​​മ​​രാ​​ജ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
എം.​​എ​​ൻ. അ​​നി​​ൽ​​കു​​മാ​​ർ, അ​​ൽ​​ഫോ​​ൻ​​സാ ആ​​ന്‍റ​​ണി, വി.​​കെ. ഹ​​രി​​ദാ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ധ​​ർ​​ണ​​യ്ക്കു മു​​ന്നോ​​ടി​​യാ​​യി ബ്ലോ​​ക്ക് ജം​​ഗ്ഷ​​നി​​ൽ നി​​ന്ന് ആ​​രം​​ഭി​​ച്ച റാ​​ലി​​യി​​ൽ നൂ​​റു​​ക​​ണ​​ക്കി​​ന് ജീ​​വ​​ന​​ക്കാ​​ർ പ​​ങ്കെ​​ടു​​ത്തു.