ക​ള​ക്ട​റേ​റ്റി​ൽ ശി​ല്പ​ശാ​ല ഇ​ന്ന്
Friday, July 13, 2018 1:22 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഔ​ഷ​ധ സ​സ്യ​ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഔ​ഷ​ധ​ചെ​ടി ഉ​ത്പാ​ദ​നം, വി​ള​വെ​ടു​പ്പ്, തു​ട​ർ പ്ര​ക്രി​യ​ക​ൾ എ​ന്നി​വ​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ന്ന​തി​നു​മാ​യു​ള്ള ശി​ല്പ​ശാ​ല ഇ​ന്ന് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, എ​ല്ലാ ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ​യാ​ണ് ശി​ല്പ​ശാ​ല.

ഗ​ണി​ത അ​ധ്യാ​പ​ക​രു​ടെ താ​ത്കാലി​ക നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലെ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഗ​ണി​ത അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ള്ള ര​ണ്ട് ത​സ്തി​ക​ക​ളി​ലേ​യ്ക്ക് താ​ല്ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 16 ന് ​രാ​വി​ലെ 10 ന് ​കോ​ള​ജി​ൽ ന​ട​ത്തു​ന്ന അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്ക​ണം.വി​വ​ര​ങ്ങ​ൾ​ക്ക് www.cp t.ac.in ഫോ​ൺ: 0471 2360391.