റേ​ഷ​ൻ കാ​ർ​ഡ് അ​പേ​ക്ഷ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ
Monday, August 6, 2018 12:36 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ റേ​ഷ​ൻ കാ​ർ​ഡ് ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ജി​ല്ല​യി​ലെ മു​ഴു​വ​ൻ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യ​താ​യി ജി​ല്ലാ ക​ല​ക്ട​ർ അ​റി​യി​ച്ചു. പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ, നി​ല​വി​ലു​ള​ള കാ​ർ​ഡി​ൽ പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്ക​ൽ, തി​രു​ത്ത​ൽ, മ​റ്റൊ​രു താ​ലൂ​ക്കി​ൽ നി​ന്ന് കാ​ർ​ഡ് ട്രാ​ൻ​സ്ഫ​ർ ചെ​യ്യ​ൽ, മ​ര​ണ​പ്പെ​ട്ടു​പോ​യ അം​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ൽ തു​ട​ങ്ങി​യ അ​പേ​ക്ഷ​ക​ൾ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ൽ​കാം. സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ൽ​കു​ന്ന രേ​ഖ​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള​ള​തി​നാ​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.
അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ർ​വീ​സി​ന് ഈ​ടാ​ക്കാ​വു​ന്ന സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ഫീ​സ് വി​വ​ര​ങ്ങ​ൾ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി ജി​ല്ലാ പ്രൊ​ജ​ക്ട് മാ​നേ​ജ​ർ അ​റി​യി​ച്ചു. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള​ള ഫോ​ണ്‍ ന​ന്പ​റി​ലൂ​ടെ​യോ ഇ-​മെ​യി​ലി​ലൂ​ടെ​യോ അ​ക്ഷ​യ സം​സ്ഥാ​ന ഓ​ഫീ​സി​നെ അ​റി​യി​ക്കാം.
Loading...