തെ​ളി​വു​ക​ൾ അ​വ​ശേ​ഷി​പ്പി​ച്ചി​ല്ല ; പ്ര​തി​ക​ൾ കു​ടു​ങ്ങിയതു പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണംവഴി
Monday, August 6, 2018 10:17 PM IST
തൊ​ടു​പു​ഴ: തെ​ളി​വു​ക​ൾ അ​വ​ശേ​ഷി​പ്പി​ക്കാ​തെ കു​ടും​ബ​ത്തി​ലെ ഒ​രു മ​നു​ഷ്യ​ജീ​വ​ൻ പോ​ലും അ​വ​ശേ​ഷി​പ്പി​ക്കാ​തെ ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല. കൊ​ല്ല​പ്പെ​ട്ട​വ​ർ അ​യ​ൽ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളു​മാ​യും കാ​ര്യ​മാ​യി അ​ടു​പ്പ​മി​ല്ലാ​ത്ത​വ​ർ. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത കേ​സു​ക​ളു​ടെ ഗ​ണ​ത്തി​ലേ​ക്ക് എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ടേ​ണ്ട പ്ര​മാ​ദ​മാ​യ കൊ​ല​ക്കേ​സി​ന്‍റെ ചു​രു​ൾ പോ​ലീ​സ് അ​ഴി​ച്ച​ത് അ​തി വി​ദ​ഗ്ധമാ​യി. സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ൾ അ​രും​കൊ​ല​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ എ​ത്തി​ക്കാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞു​വെ​ന്ന​ത് ഇ​വ​ർ​ക്ക് അ​ഭി​മാ​ന നേ​ട്ട​മാ​യി. വ​ണ്ണ​പ്പു​റം മു​ണ്ട​ൻ​മു​ടി ക​ന്പ​ക​ക്കാ​നം കാ​നാ​ട്ട് കൃ​ഷ്ണ​ൻ, ഭാ​ര്യ സു​ശീ​ല, മ​ക​ൾ ആ​ർ​ഷ, മ​ക​ൻ അ​ർ​ജു​ൻ എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത് ക​ഴി​ഞ്ഞ 29നാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത് ബു​ധ​നാ​ഴ്ച രാ​വി​ലെ​യും. സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നും പ​തി​വാ​യി കൃ​ഷ്ണ​ന്‍റെ വീ​ട്ടു​കാ​ർ പാ​ൽ വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു ദി​വ​സം ഇ​വ​രെ പു​റ​ത്തു കാ​ണാ​ത്ത​തി​നാ​ൽ അ​യ​ൽ​വാ​സി​ക​ൾ കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​ര​ൻ​മാ​രെ കൂ​ട്ടി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ക്രൂ​ര​മാ​യ കൂ​ട്ട​ക്കൊ​ല​യു​ടെ വി​വ​രം പു​റം​ലോ​കം അ​റി​യു​ന്ന​ത്.

വീ​ടി​നു​ള്ളി​ൽ ര​ക്തം ത​ളം കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വീ​ടി​നു പി​ന്നി​ൽ കു​ഴി​യെ​ടു​ത്ത​താ​യി കാ​ണ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ലു പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൊ​ബൈ​ൽ ഫോ​ണ്‍ കോ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സ് ആ​ദ്യം ശേ​ഖ​രി​ച്ച​ത്. ചെ​റി​യ വി​വ​ര​ങ്ങ​ൾ പോ​ലും ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യു​ന്ന അ​തി​നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​മാ​യ സ്പെ​ക്ട്ര ഉ​പ​യോ​ഗി​ച്ച് കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ലും വ​ണ്ണ​പ്പു​റം , വെ​ണ്‍​മ​ണി, ക​ഞ്ഞി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

മ​ല​പ്പു​റം എ​സ്പി ഓ​ഫീ​സി​ൽ നി​ന്നാ​ണ് ഉ​പ​ക​ര​ണം എ​ത്തി​ച്ച​ത്. ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്പെ​ക്ട്ര എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​കൊ​ല്ല​പ്പെ​ട്ട കൃ​ഷ്ണ​ൻ പ​ല​രെ​യും വി​ളി​ച്ച ഫോ​ണ്‍​കോ​ളു​ക​ളി​ൽ​നി​ന്നാ​ണ് വി​ല​പ്പെ​ട്ട പ​ല വി​വ​ര​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ച​ത്. കൃ​ഷ്ണ​ൻ പ​ല സിം​കാ​ർ​ഡു​ക​ളും ഉ​പ​യോ​ഗി​ച്ച് പ​ല​രെ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​യാ​ൾ വി​ളി​ച്ച ന​ന്പ​രു​ക​ളി​ൽ ചി​ല​ത് അ​ന്യ സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള​വ​രു​ടേ​താ​ണ്. കൃ​ഷ്ണ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ളി​ച്ച നെടുങ്ക​ണ്ടം പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​യെ​യും ഇ​യാ​ളു​ടെ സ​ന്ദ​ത​സ​ഹ​ചാ​രി​യാ​യി​രു​ന്ന തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി​യെ​യു​മാ​ണ് പോ​ലീ​സ് ആ​ദ്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി. കൂ​ടാ​തെ ത​മി​ഴ്നാ​ട്ടി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഇ​വി​ടെ നി​ന്നും ഏ​താ​നും പേ​രും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ ശാ​സ്ത്രീ​യ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​മാ​ക്കി. ഒ​ടു​വി​ൽ അ​ടി​മാ​ലി സ്വ​ദേ​ശി​യാ​യ അ​നീ​ഷും തൊ​ടു​പു​ഴ തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി ബി​ബീ​ഷും പോ​ലീ​സ് പി​ടി​യി​ലാ​യി. അ​ന്വേ​ഷ​ണം തു​ട​ങ്ങി തെ​ളി​വു​ക​ൾ ല​ഭി​ച്ച​തു മു​ത​ൽ പോ​ലീ​സ് പ്ര​തി​ക​ൾ​ക്ക് പി​ന്നാ​ലെ​യു​ണ്ടാ​യി​രു​ന്നു.

മ​ന്ത്ര​വാ​ദ​ത്തി​ലേ​ക്കും ത​ട്ടി​പ്പി​ലേ​ക്കും വ​ല​വി​രി​ച്ച കൃ​ഷ്ണ​ന്‍റെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല ത​ന്നെ​യാ​യി​രു​ന്നു പോ​ലീ​സ് ആ​ദ്യം പ​രി​ശോ​ധി​ച്ച​ത്. കു​ട്ടി​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും സ്വ​ഭാ​വ​ത്തി​ൽ അ​ടു​ത്ത നാ​ളു​ക​ളി​ൽ വ​ന്ന മാ​റ്റം വി​ല​യി​രു​ത്തി. ഭ​യ​പ്പാ​ടോടെ​യാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. കൊ​ല്ല​പ്പെ​ട്ട സ്ത്രീ​ക​ളെ ലൈം​ഗി​ക​ചൂ​ഷ​ണം ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​യും പോ​ലീ​സ്ന​ട​ത്തി. അ​വ​സാ​നം കൊ​ടും​ക്രൂ​ര​ത​യു​ടെ ചു​രു​ള​ഴി​ക്കാ​ൻ പോ​ലീ​സി​നു സാ​ധി​ച്ചു. വ​ണ്ണ​പ്പു​റം മു​ത​ൽ ചേ​ല​ച്ചു​വ​ട് വ​രെ​യു​ള്ള പ​ത്തോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ചി​രു​ന്നു.

ഇ​തി​ൽ നി​ന്നും സം​ഭ​വ​ദി​വ​സം ക​ട​ന്നുപോ​യ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു. ഇ​ടു​ക്കി എ​സ്പി കെ.​ബി.​വേ​ണു​ഗോ​പാ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ തൊ​ടു​പു​ഴ ഡി ​വൈ​എ​സ്പി കെ.​പി.​ജോ​സ്, ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് ഡി​വൈ​എ​സ്പി ആ​ന്‍റ​ണി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ 65 അം​ഗ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. വി​വി​ധ ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പോ​ലീ​സ് സം​ഘം പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​ച്ചേ​ർ​ന്ന​തും.
Loading...