ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 19ന്
Tuesday, August 7, 2018 12:36 AM IST
കാ​ടു​കു​റ്റി: അ​ന്ന​നാ​ട് യൂ​ണി​ക്വ​സ് ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫൈ​വ്സ് ഫു​ട്ബോ​ൾ ടൂ​ർണ​മെ​ന്‍റ് 19 ന് ​അ​ന്ന​നാ​ട് യൂ​ണി​യ​ൻ ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ക്കും.
16 ടീ​മു​ക​ൾ​ക്ക് മാ​ത്രം പ്ര​വേ​ശ​നം പ​ര​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ടൂ​ർണ​മെ​ന്‍റിൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 8281182957, 9605214294 എ​ന്നീ ‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

യൂ​ത്ത് ക്ല​ബ് രൂ​പീ​ക​രി​ച്ചു
അ​ന്ന​മ​ന​ട: ജെ​ന്‍റ​ർ കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും യൂ​ത്ത് ക്ല​ബ്ബ് രൂ​പീ​ക​രി​ക്കു​ന്നു. യു​വ​തീ യു​വാ​ക്ക​ളെ പിഎ​സ്‌സി പ​രീ​ക്ഷ​ക​ൾ​ക്ക് പ്രാ​പ്ത​രാ​ക്കു​ക, പ്രീ-​മാ​ര്യേ​ജ് കോ​ഴ്സു​ക​ൾ ന​ൽ​കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.
കു​ന്പി​ടി 18-ാം വാ​ർ​ഡി​ലെ യൂ​ത്ത് ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​കെ. ജോ​ഷി നി​ർ​വ​ഹി​ച്ചു. എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ൻ​സി ജോ​ഷി അ​ധ്യ​ക്ഷ​യാ​യി. സിഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷി​നി സു​ധാ​ക​ര​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ജ സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.