പി​എ​സ്‌​സി പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു
Tuesday, August 7, 2018 12:53 AM IST
ശ്രീ​മൂ​ല​ന​ഗ​രം: ശ്രീ​മൂ​ല​ന​ഗ​രം ചൊ​വ്വ​ര ജ​ന​ര​ഞ്ജി​നി വാ​യ​ന​ശാ​ലാ യു​വ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വ​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പി​എ​സ്സി പ​രീ​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു. മാ​ര​ത്ത​ണ്‍ യൂ​ണി​വേ​ഴ്സ​ൽ വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ജേ​താ​വ് ബാ​ബു ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്ര​സൂ​ൻ സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ത്സ​മ​യം ഉ​ത്ത​രം ന​ൽ​കി​യ മ​ത്സ​രാ​ർ​ഥി​ക​ളാ​യ 20 പേ​ർ​ക്ക് സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി. ചൊ​വ്വ​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക എം.​കെ. സീ​ത, വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ക​ബീ​ർ മേ​ത്ത​ർ, യു​വ​വേ​ദി ക​ണ്‍​വീ​ന​ർ ധ​നീ​ഷ് ചാ​ക്ക​പ്പ​ൻ, സെ​ക്ര​ട്ട​റി ടി.​ജെ. ജേ​ക്ക​ബ്, കെ.​യു. അ​ജി​ത്കു​മാ​ർ, പി.​കെ. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക്വി​സ് മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​വി​ലെ 9.30 മു​ത​ൽ ഒ​ന്നു വ​രെ​യാ​ണ് പി​എ​സ്‌​സി പ​രി​ശീ​ല​നം.
Loading...