സ്വ​ച്ഛ് സ​ര്‍​വേ​ക്ഷ​ന്‍ ഗ്രാ​മീ​ണ്‍-2018 മൂക്കന്നൂരിൽ
Tuesday, August 7, 2018 12:53 AM IST
അ​ങ്ക​മാ​ലി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ശു​ചി​ത്വ ഘ​ട​ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ല​യി​രു​ത്തി രാ​ജ്യ​ത്തെ എ​ല്ലാ ജി​ല്ല​ക​ള്‍​ക്കും റാ​ങ്ക് ന​ല്‍​കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന സ്വ​ച്ഛ് സ​ര്‍​വേ​ക്ഷ​ന്‍ ഗ്രാ​മീ​ണ്‍ 2018 മൂ​ക്ക​ന്നൂ​രി​ല്‍ ആ​രം​ഭി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ലാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്‌​കി​ല്‍​സ് എ​ക്‌​സ​ല​ന്‍​സ് സെ​ന്‍റ​ര്‍ ക​ണ്‍​വീ​ന​ര്‍ ടി.​എം. വ​ര്‍​ഗീ​സ് പ്രോ​ജ​ക്ട് അ​വ​ത​രി​പ്പി​ച്ചു.
പഞ്ചായത്ത് അംഗങ്ങളായ മോ​ളി വി​ന്‍​സ​ന്‍റ്, ഏ​ലി​യാ​സ് കെ. ​ത​രി​യ​ന്‍, കെ.​വി. ബി​ബീ​ഷ്, ലീ​ലാ​മ്മ പോ​ള്‍, ജി​ഷാ ജോ​ജി, എം.​പി. ഔ​സേ​പ്പ്, സ്വ​പ്‌​നാ ജോ​യി, ഡെ​യ്‌​സി ഉ​റു​മീ​സ്, ബീ​നാ ജോ​ണ്‍​സ​ണ്‍, വി​ഇ​ഒ ഗ്രേ​ഷ്മ, ടി.​എ. മ​നീ​ഷ, ലാ​ലി ആ​ന്‍റു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, പൊ​തു​ജ​നാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ മ​റ്റു പൊ​തു ഇ​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശു​ചി​ത്വം നേ​രി​ട്ട് നി​രീ​ക്ഷി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ കേ​ട്ട് ശു​ചി​ത്വ സേ​വ​ന നി​ല​വാ​ര​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യാ​ണ് റാ​ങ്കിം​ഗ് ന​ട​ത്തു​ന്ന​ത്.
Loading...