വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും നീ​ക്കംചെ​യ്തു
Tuesday, August 7, 2018 12:53 AM IST
മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ ഗ​വ. ഹൈ​സ്കൂ​ളി​നു സ​മീ​പം രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും നീ​ക്കം ചെ​യ്തു. ല​യോ​ള റ​സി​സ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​ത സു​നി​ൽ നി​ർ​വ​ഹി​ച്ചു. അ​സോ. പ്ര​സി​ഡ​ന്‍റ് സി.​എം. നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ജു ഈ​രാ​ളി, പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു അ​ന്പാ​ട്ട്, അ​സോ. ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ബി പാ​പ്പ​ച്ച​ൻ, പി.​ആ​ർ. സ​തീ​ശ​ൻ, മ​നോ​ജ് പ​ള്ളി​ക്ക, വ​ർ​ഗീ​സ് മ​ഞ്ഞ​ളി, കെ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നി​ൽ ത​ച്ച​പ്പി​ള്ളി, വി​ൽ​സ​ണ്‍ മാ​ട​ൻ, പ​ത്മ​ജ ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് സാ​നി​റ്റേ​ഷ​ൻ ഫ​ണ്ട് ഉ​പേ​യാ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.