യ​​ന്ത്ര​​ത്ത​​ക​​രാ​​ർ; കാ​​റ്റി​​ലും മ​​ഴ​​യി​​ലും ബോ​​ട്ട് ദി​​ശ​​മാ​​റി​​യൊ​​ഴു​​കി
Friday, August 10, 2018 11:10 PM IST
വൈ​​ക്കം: ശ​​ക്ത​​മാ​​യ കാ​​റ്റി​​ലും മ​​ഴ​​യി​​ലും ആ​​ടി​​യു​​ല​​ഞ്ഞ യാ​​ത്രാ​​ബോ​​ട്ട് യ​​ന്ത്ര​​ത്ത​​ക​​രാ​​റി​​നെ തു​​ട​​ർ​​ന്ന് ദി​​ശ​​മാ​​റി വ​​ട്ടം​​ചു​​റ്റി. സ​​മീ​​പ​​ത്തു​​കൂ​​ടി വ​​ന്ന ജ​​ങ്കാ​​ർ അ​​വ​​സ​​രോ​​ചി​​ത​​മാ​​യി നി​​ർ​​ത്തി​​യ​​തി​​നാ​​ൽ അ​​പ​​ക​​ട​​മൊ​​ഴി​​വാ​​യി. വൈ​​ക്കം -ത​​വ​​ണ​​ക്ക​​ട​​വ് ഫെ​​റി​​യി​​ൽ ഇ​​ന്ന​​ലെ രാ​​ത്രി 8.20 നാ​​ണ് സം​​ഭ​​വം.
വൈ​​ക്കം ജെ​​ട്ടി​​യി​​ലേ​​ക്ക് വ​​ന്ന ബോ​​ട്ട് ശ​​ക്ത​​മാ​​യ കാ​​റ്റി​​ലും ഓ​​ള​​ത്തി​​ലും പെ​​ട്ട് നി​​യ​​ന്ത്ര​​ണം തെ​​റ്റി കെ ​​ടി​​ഡി​​സി മോ​​ർ​​ട്ട​​ലി​​ന്‍റെ ഭാ​​ഗ​​ത്തേ​​ക്ക് നീ​​ങ്ങി വ​​ട്ടം ചു​​റ്റു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം ക​​ട​​വി​​ലേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്നു ജ​​ങ്കാ​​റി​​ലെ ജീ​​വ​​ന​​ക്കാ​​ർ അ​​പ​​ക​​ടം മ​​ന​​സി​​ലാ​​ക്കി ബോ​​ട്ട് ജീ​​വ​​ന​​ക്കാ​​രു​​മാ​​യി ചേ​​ർ​​ന്ന് ബോ​​ട്ട് സു​​ര​​ക്ഷി​​ത​​മാ​​യി ജെ​​ട്ടി​​യി​​ല​​ടു​​പ്പി​​ച്ചു.
ബോ​​ട്ടി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന യാ​​ത്ര​​ക്കാ​​ർ ഭ​​യ​​ച​​കി​​ത​​രാ​​യി വി​​ളി​​ച്ച​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ഫ​​യ​​ർ​​ഫോ​​ഴ്സും ഉ​​ട​​ൻ പാ​​ഞ്ഞെ​​ത്തി​​യി​​രു​​ന്നു. ദു​​ര​​ന്ത​​ത്തി​​നു കാ​​ത്തു നി​​ൽ​​ക്കാ​​തെ കാ​​യ​​ലി​​ൽ കാ​​റ്റും ഓ​​ള​​വും ശ​​ക്ത​​മാ​​കു​​ന്ന സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ ബോ​​ട്ട്സ​​ർ​​വീ​​സ് നി​​ർ​​ത്തി​​വ​​യ്ക്കാ​​ൻ പോ​​ലീ​​സ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.