സ്നേ​​ഹ​​ത്തി​​ന്‍റെ പൊ​​തി​​ച്ചോ​​റു​​മാ​​യി നാ​​ല്പാ​​ത്തി​​മ​​ല ഇ​​ട​​വ​​ക
Monday, September 10, 2018 11:23 PM IST
ഗാ​​ന്ധി​​ന​​ഗ​​ർ: ഹ​​ർ​​ത്താ​​ൽ​​ദി​​ന​​ത്തി​​ൽ ആ​​ശ്വാ​​സ​​മാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ രോ​​ഗി​​ക​​ൾ​​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ർ​​ക്കും നാ​​ൽ​​പാ​​ത്തി​​മ​​ല ഇ​​ട​​വ​​ക​​യു​​ടെ സ്നേ​​ഹ​​ത്തി​​ന്‍റെ പൊ​​തി​​ച്ചോ​​റും കു​​ടി​​വെ​​ള്ള​​വും. എ​​ല്ലാ വെ​​ള്ളി​​യാ​​ഴ്ച​​യും ഇ​​ട​​വ​​ക​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഭ​​ക്ഷ​​ണ​​പ്പൊ​​തി കൊ​​ടു​​ക്കാ​​റു​​ണ്ട്.
ഹ​​ർ​​ത്താ​​ൽ പ​​ണി​​മു​​ട​​ക്ക് ദി​​വ​​സ​​ങ്ങ​​ളി​​ൽ പൊ​​തി​​ച്ചോ​​റും കൊ​​ടു​​ക്കാ​​റു​​ണ്ട്. ഇ​​ട​​വ​​ക വി​​കാ​​രി​​യും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പാ​​ലി​​യേ​​റ്റി​​വ് ഹെ​​ൽ​​ത്ത് കെ​​യ​​ർ ആ​​ൻ​​ഡ് കെ​​യ​​ർ ഹോം​​സ് ഡ​​യ​​റ​​ക്‌​​ട​​ർ റ​​വ.​​ഡോ. സോ​​ണി മു​​ണ്ടു​​ന​​ട​​യ്ക്ക​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​ട​​വ​​ക കാ​​രു​​ണ്യ ശു​​ശ്രൂ​​ഷ​​ക​​ൾ ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​ത്.

കെ​യ്റോ​സ് റി​ട്രീ​റ്റ്

കൊ​ടു​ന്പി​ടി: താ​ബോ​ർ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ 16 മു​ത​ൽ 20 വ​രെ കെ​യ്റോ​സ് റി​ട്രീ​റ്റ് ന​ട​ത്തും. ഫാ. ​ആ​ന്‍റി​സ​ണ്‍ ആ​ന്‍റ​ണി, ബ്ര​ദ​ർ റെ​ജി കൊ​ട്ടാ​രം, ബ്ര​ദ​ർ പീ​റ്റ​ർ ചേ​രാ​ന​ല്ലൂ​ർ ആ​ൻ​ഡ് ടീം ​ന​യി​ക്കും. ഫോ​ണ്‍ 221268, 9946265808.