മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​നാ കോ​​ണ്‍​ഫ​​റ​​ൻ​​സ് നാ​​ളെ
Monday, September 10, 2018 11:23 PM IST
കോ​​ട്ട​​യം: കേ​​ര​​ള കാ​​ത്ത​​ലി​​ക് ക​​രി​​സ്മാ​​റ്റി​​ക് റി​​ന്യൂ​​വ​​ൽ സ​​ർ​​വീ​​സ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ദേ​​ശീ​​യ മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​നാ കോ​​ണ്‍​ഫ​​റ​​ൻ​​സ് നാ​​ളെ കോ​​ട്ട​​യം ക്രി​​സ്തു​​രാ​​ജ ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.15ന് ​​ലൂ​​ർ​​ദ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ​​നി​​ന്നു ക്രി​​സ്തു​​രാ​​ജ ക​​ത്തീ​​ഡ്ര​​ലി​​ലേ​​ക്ക് ജ​​പ​​മാ​​ല പ്രാ​​ർ​​ഥ​​ന. ഫാ. ​​ജോ​​സ​​ഫ് മ​​ണ​​ക്ക​​ളം ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ൽ​​കും. ഫാ. ​​ജി​​ബി​​ൻ കു​​ഴി​​വേ​​ലി​​ൽ ജ​​പ​​മാ​​ല പ്രാ​​ർ​​ഥ​​ന​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കും. മൂ​​ന്നി​​ന് ആ​​രാ​​ധ​​ന, വ​​ച​​ന പ്ര​​ഘോ​​ഷ​​ണം. 4.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, കു​​രി​​ശു വെ​​ഞ്ച​​രി​​പ്പ്, അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്. 6.15ന് ​​ആ​​രാ​​ധ​​ന, വ​​ച​​ന പ്ര​​ഘോ​​ഷ​​ണം. 7.15ന് ​​ജ​​റീ​​ക്കോ പ്രാ​​ർ​​ഥ​​ന, കു​​രി​​ശി​​ന്‍റെ വ​​ഴി, ക​​രു​​ണ​​ക്കൊ​​ന്ത. രാ​​ത്രി എ​​ട്ടി​​ന് സ​​മാ​​പ​​ന പ്രാ​​ർ​​ഥ​​ന.