ദു​രി​താ​ശ്വാ​സ​കി​റ്റി​ൽ സാ​ധ​ന​ങ്ങൾ കുറവ്: ക​ള​ക്ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
Monday, September 10, 2018 11:23 PM IST
അ​ന്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​തെ കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചു നാ​ട്ടു​കാ​ർ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ല്കി. പു​റ​ക്കാ​ട് അ​ഞ്ചാം​വാ​ർ​ഡി​ലാ​ണ് റേ​ഷ​ന​രി ഉ​ൾ​പ്പെ​ടു​ത്തി കി​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ നീ​ക്കം ന​ട​ന്ന​ത​ത്രേ.
ഐ​റ്റം കു​റ​വാ​യ​തി​നാ​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​യ കി​റ്റ് വാ​ങ്ങാ​തെ നാ​ട്ടു​കാ​ർ പിന്മാറു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ൾ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്. വി​ത​ര​ണ​ത്തി​നെ​ത്തി​യ കി​റ്റി​ൽ അ​ഞ്ചു​കി​ലോ അ​രി, ര​ണ്ടു ക​വ​ർ ബി​സ്ക​റ്റ്, മു​ള​കു​പൊ​ടി, പ​രി​പ്പ്, പ​യ​ർ എ​ന്നി​വ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ 22 ഇ​നം ഉ​ത്പ​ന്ന​ങ്ങ​ൾ കി​റ്റി​ൽ വേ​ണ​മെ​ന്നി​രി​ക്കെ​യാ​ണ് ആ​റി​ന​ങ്ങ​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ഇ​ന​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ൽ കി​റ്റ് നാ​ട്ടു​കാ​ർ ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത് വാ​യ​ന​ശാ​ലാ ഗോ​ഡൗ​ണി​ൽ​വ​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.