ദു​​രി​​താ​​ശ്വാ​​സ​​നി​​ധി​: മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ഭ്യ​​ർ​​ഥ​​ന കു​റി​ച്ചി​യി​ലെ ബി​​ജെ​​പി അം​​ഗ​​ങ്ങ​​ൾ നി​​ര​​സി​​ച്ചു
Wednesday, September 12, 2018 11:24 PM IST
കു ​​റി​​ച്ചി: ത​​ദ്ദേ​​ശ സ്വ​​യം ഭ​​ര​​ണ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ഒ​​രു മാ​​സ​​ത്തെ ഓ​​ണ​​റേ​​റി​​യം മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​​നി​​ധി​​യി​​ലേ​​ക്കു സം​​ഭാ​​വ​​ന ചെ​​യ്യ​​ണ​​മെ​​ന്നു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ഭ്യ​​ർ​​ഥ​​ന പ​​ഞ്ചാ​​യ​​ത്തി​​ലെ ബി​​ജെ​​പി അം​​ഗ​​ങ്ങ​​ൾ നി​​ര​​സി​​ച്ചു. ഇ​​തു സം​​ബ​​ന്ധി​​ച്ച് ഇ​​ന്ന​​ലെ ന​​ട​​ന്ന പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളു​​ടെ യോ​​ഗ​​ത്തി​​ലാ​​ണു അം​​ഗ​​ങ്ങ​​ൾ ഈ ​നി​​ല​​പാ​​ടെ​​ടു​​ത്ത​​ത്. അം​​ഗ​​ങ്ങ​​ളു​​ടെ ഒ​​രു മാ​​സ​​ത്തെ പ്ര​​തി​​ഫ​​ലം കൂ​​ടാ​​തെ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യും സം​​ഭാ​​വ​​ന ചെ​​യ്തു.
എ​​ൽ​​ഡി​​എ​​ഫ്, യു​​ഡി​​എ​​ഫ്, സി​​എ​​സ്ഡി​​എ​​സ് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ൾ ഒ​​രു മാ​​സ​​ത്തെ ഓ​​ണ​​റേ​​റി​​യം സം​​ഭാ​​വ​​ന​​യാ​​യി ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. എ​​ന്നാ​​ൽ ബി​​ജെ​​പി അം​​ഗ​​ങ്ങ​​ൾ ഇ​​തി​​നോ​​ട് വി​​യോ​​ജി​​ച്ചു.
കേ​​ര​​ള വി​​രു​​ദ്ധ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്കു​​ന്ന ഉ​​ത്ത​​രേ​​ന്ത്യ​​ൻ ലോ​​ബി​​ക്ക് ഒ​​ത്താ​​ശ ചെ​​യ്യു​​ന്ന നി​​ല​​പാ​​ടാ​​ണ് കു​​റി​​ച്ചി​​യി​​ലെ ബി​​ജെ​​പി​​ക്കാ​​ർ സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന് മു​​ൻ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ. ​​ഡി. സു​​ഗ​​ത​​ൻ ആ​​രോ​​പി​​ച്ചു. എ​​ന്നാ​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ ഫ​​ണ്ടി​​നു വ്യ​​ക്ത​​ത​​യി​​ല്ലെ​​ന്നും പ്ര​​ത്യേ​​ക അ​​ക്കൗ​​ണ്ട് ഉ​​പേ​​ക്ഷി​​ച്ച​​ത് ഇ​​തി​​നു തെ​​ളി​​വാ​​ണെ​​ന്നും മു​​ന്ന​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ വെ​​ളി​​ച്ച​​ത്തി​​ലാ​​ണ് വി​​യോ​​ജി​​പ്പ് പ്ര​​ക​​ടി​​പ്പി​​ച്ച​​തെ​​ന്നും ബി​​ജെ​​പി പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ബി.​​ആ​​ർ. മ​​ഞ്ജീ​​ഷ് പ​​റ​​ഞ്ഞു.
Loading...
Loading...