യു​വഡോ​ക്ട​ർ ഹോ​ട്ട​ൽമു​റി​യി​ൽ മ​രി​ച്ചനി​ല​യി​ൽ
Thursday, September 13, 2018 1:33 AM IST
കൊ​ച്ചി: യു​വഡോ​ക്ട​റെ ഹോ​ട്ട​ൽമു​റി​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ യൂ​റോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​റും ഡെ​റാ​ഡൂ​ണ്‍ പ​ട്ടേ​ൽ ന​ഗ​ർ സ്വ​ദേ​ശി​യു​മാ​യ പ്രി​യാ​ങ്ക് (32) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ന​ഗ​ര​ത്തി​ലെ ഒ​രു സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണു ഡോ​ക്ട​ർ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നു വി​ഷം കു​ത്തി​വ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സെ​ൻ​ട്ര​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന​ലെ ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.