ത​രി​ശു​നി​ലം വി​ള​ഭൂ​മി​യാ​ക്കി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ
Tuesday, September 25, 2018 1:41 AM IST
തൃ​ക്ക​രി​പ്പൂ​ർ: പൊ​റോപ്പാ​ട്ടെ കെ.​പി.​അ​ബ്ദു​ൾ‌ ഖാ​ദ​ർ ത​രി​ശു​നി​ലം ഇ​ത​ര​സം​സ്ഥ​ാന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വി​ട്ടു​ന​ൽ​കി​യ​പ്പോ​ൾ അ​വ​ർ മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ച്ച് മ​ല​യാ​ളി​ക​ൾ​ക്ക് മാ​തൃ​ക കാ​ട്ടി. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി സ​ബ്‌​ ജ​ഡ്‌​ജ്‌ ഫി​ലി​പ്പ് തോ​മ​സ് തോ​ട്ട​ത്തി​ലെ ആ​ദ്യ വാ​ഴ​ക്കു​ല കൃ​ഷി ഓ​ഫീ​സ​ർ അ​ര​വി​ന്ദ​ന് ന​ൽ​കി വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പാ​ൻ​ടെ​ക് പ​ദ്ധ​തി​യു​ടെ ഫീ​ൽ​ഡ് സ്റ്റാ​ഫ് ര​മേ​ശ​ൻ, കെ.​പി. അ​ബ്‌​ദു​ൾ ഖാ​ദ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​റോ​പ്പാ​ട് പ്ര​ദേ​ശ​ത്തെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ കൃ​ഷി ന​ട​ത്തി​യ​ത്. പാ​ൻ​ടെ​ക് കൗ​ൺ​സി​ല​ർ സ​ന്ദീ​പ് കു​മാ​ർ, ഡോ​ൺ​ബോ​സ്‌​കോ കോ​-ഓ​ർ​ഡി​നേ​റ്റ​ർ ആ​ൽ​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.