തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റ​ത്ത് ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം അ​ന്തി​മഘ​ട്ട​ത്തി​ൽ
Saturday, October 6, 2018 1:39 AM IST
വ​ലി​യ​പ​റ​മ്പ്: പ​ഞ്ചാ​യ​ത്തി​ലെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ രൂ​പം ന​ൽ​കി​യ ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി​യി​ൽ യാ​ത്ര​ാസൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ന്നു. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​യ വ​ലി​യ​പ​റ​മ്പി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി​യി​ൽ നി​ര​വ​ധി കാ​ര്യ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റം വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​തി​ഥി- ആ​തി​ഥേ​യ മ​ര്യാ​ദ​ക​ൾ പാ​ലി​ച്ചാ​ണ് ഒ​രു ഗ്രാ​മ​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി അ​ടു​ത്ത മാ​സം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ക.
ര​ണ്ടാ​ഴ്‌​ച കൊ​ണ്ട് കാ​യ​ൽ-​ക​ട​ലോ​ര ഭാ​ഗ​ങ്ങ​ളി​ൽ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ തോ​തി​ൽ പൂ​ർ​ത്തി​യാ​ക്കി മ​ന്ത്രി​യും എം​എ​ൽ​എ യും ​വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളും ടൂ​റി​സം രം​ഗ​ത്തെ പ്ര​മു​ഖ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു ജ​ന​കീ​യ ടൂ​റി​സ​മെ​ന്ന ആ​ദ്യ സം​രം​ഭ​ത്തി​ന് തു​ട​ക്ക​മി​ടും. ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​വി​ധ ത​രം ബോ​ട്ടു​ക​ൾ ഇ​രു​ക​ര​ക​ളി​ലേ​ക്കും ഏ​ർ​പ്പെ​ടു​ത്തും. ഇ​പ്പോ​ൾ ക​ട​ലോ​ര​ത്ത് എ​ത്തി​ച്ചേ​രാ​ൻ ബോ​ട്ടു​ക​ളും ക​ട​ത്തു തോ​ണി​ക​ളു​മാ​ണ് ആ​ശ്ര​യം. എ​ന്നാ​ൽ തീ​ര​ദേ​ശ ഹൈ​വേ വ​രു​ന്ന​തോ​ടെ വ​ലി​യ​പ​റ​മ്പി​നെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​രു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം പാ​ണ്ഡ്യാ​ല​ക്ക​ട​വി​ലാ​ണ് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി പാ​ലം സൈ​റ്റ് ക​ഴി​ഞ്ഞ ദി​വ​സം പ​യ്യ​ന്നൂ​ർ എം​എ​ൽ​എ സി. ​കൃ​ഷ്‌​ണ​ൻ സ​ന്ദ​ർ​ശി​ച്ചു.
കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഏ​ർ​പ്പെ​ടാ​വു​ന്ന വി​നോ​ദ പാ​ർ​ക്ക്, ക​ട​ലി​ലെ​യും കാ​യ​ലി​ലെ​യും മ​ത്സ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​വി​ധ വി​ഭ​വ​ങ്ങ​ൾ ക​ക്ക, മൊ​രു, ക​ല്ലു​മ്മ​ക്കാ​യ എ​ന്നി​വ​യു​ടെ നി​ര​വ​ധി രു​ചി​വൈ​വി​ധ്യം, നാ​ട​ൻ​സ​ദ്യ ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നാ​യി ഗ്രാ​മീ​ണ മാ​തൃ​ക​യി​ലു​ള്ള ഫു​ഡ്കോ​ർ​ട്ട്, ടൂ​റി​സം പാ​ക്കേ​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന നീ​ന്ത​ൽ എ​ന്നി​വ​യൊ​ക്കെ ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി​യി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റം വി​ക​സ​ന സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ഏ​ഴു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള നാ​ട്ടു​കാ​രി​ൽ നി​ന്നും ഷെ​യ​ർ പി​രി​ച്ചു രൂ​പം കൊ​ടു​ത്ത ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി ന​ടാ​ടെ​യാ​ണ് വ​ലി​യ​പ​റ​മ്പി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​ത്.
എ, ​ബി, സി ​തു​ട​ങ്ങി മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റി​ൽ​പ്പ​രം പ്ര​ദേ​ശ​വാ​സി​ക​ളെ​യും നേ​ര​ത്തെ പ്ര​ദേ​ശ​ത്തു താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളെ​യും നി​ശ്ചി​ത യൂ​ണി​റ്റു​ക​ൾ പ്ര​കാ​രം അം​ഗ​ത്വം ന​ൽ​കി ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടെ​യാ​ണ് ഉ​ദ്‌​ഘാ​ട​ന​ത്തി​നാ​യി ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.