വി​ല്ലേ​ജ് ഒാ​ഫീ​സു​ക​ളു​ടെ വി​ക​സ​നം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, October 6, 2018 1:39 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ര്യ​ക്ഷ​മ​വും ജ​ന​സൗ​ഹൃ​ദ​വു​മാ​യ സി​വി​ൽ സ​ർ​വീ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ 18 വി​ല്ലേജ് ഓ​ഫീ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ജാ​നൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു നി​ർ​മി​ച്ച ജ​ന​സൗ​ഹൃ​ദ ഇ​രി​പ്പി​ടം റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫ​ർ​ണി​ച്ച​ർ വി​ത​രണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൊ​സ്ദു​ർ​ഗ് ത​ഹ​സി​ൽ​ദാ​ർ എ​സ്.​ശ​ശി​ധ​ര​ൻ പി​ള്ള അ​ജാ​നൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​ഗോ​പാ​ല​കൃ​ഷ്ണ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യറ്റം​ഗം ടി.​പി. ഉ​ഷ , ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സെ​ക്ര​ട്ടേറി​യ​റ്റം​ഗം കെ.​ന​രേ​ഷ് കു​മാ​ർ, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി.​കു​ഞ്ഞി​മൊ​യ​്തീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ .​പി.​ഗം​ഗാ​ധ​ര​ൻ സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് എം. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​ജാ​നൂ​രി​ന് പു​റ​മെ മാ​ലോം, എ​ളേ​രി, ക​രി​ന്ത​ളം, നോ​ർ​ത്ത് തൃ​ക്ക​രി​പ്പൂ​ർ, ക​യ്യൂ​ർ, പേ​രോ​ൽ, ത​ള​ങ്ക​ര, കൂഡ്‌​ലു, ക​ള​നാ​ട്, ആ​ദൂ​ർ, മു​ളി​യാ​ർ, മു​ന്നാ​ട്, മ​ടി​ക്കെെ, പു​ല്ലൂ​ർ എ​ന്നീ വി​ല്ലേ​ജു​ക​ളി​ലാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് ഫ​ർ​ണി​ച്ച​ർ, കു​ടി​വെ​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ൽ ജ​ന​സൗ​ഹൃ​ദ ഇ​രി​പ്പി​ടം എ​ന്നി​വ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
Loading...
Loading...