ശാ​സ്ത്ര പ്ര​ദ​ർ​ശ​നം ന​ട​ത്തി
Wednesday, November 7, 2018 10:12 PM IST
തൊ​ടു​പു​ഴ: സി.​വി. രാ​മ​ന്‍റെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ ശാ​സ്ത്ര പ്ര​ദ​ർ​ശ​ന​വും ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.
ഹൈ​ഡ്രോ​ളി​ക് പ​ന്പ്, സ്പി​ന്ന​ർ ആ​ർ​ട്ട്, മി​നി വാ​ക്വം ക്ലീ​ന​ർ, ബ​ലൂ​ണ്‍ ഹെ​ലി​കോ​പ്റ്റ​ർ, ഗ്രാ​സ് ക​ട്ട​ർ, ഐ​സ് റൂം ​കൂ​ള​ർ, പെ​രി​സ്കോ​പ്പ്, വാ​ട്ട​ർ ഓ​വ​ർ ഫ്ളോ ​അ​ലാം, വാ​ട്ട​ർ ഹീ​റ്റ​ർ തു​ട​ങ്ങി​യ 168 ഓ​ളം ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളും ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് കു​ട്ടി​ക​ൾ ശാ​സ്ത്ര പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കി​യ​ത്.
കാ​സ്റ്റി​ക് സോ​ഡ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണം ചെ​യ്ത് ഹെ​ഡ്മാ​സ്റ്റ​ർ ജെ​യ്സ​ൻ ജോ​ർ​ജ് ശാ​സ്ത്ര പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​സ്ത്ര ക്വി​സ് മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.
സ​യ​ൻ​സ് ക​ണ്‍​വീ​ന​ർ സി​ന്ധു തോ​മ​സ്, ഷി​ന്േ‍​റാ ജോ​ർ​ജ്, മെ​റി​ൻ ജോ​സ് ,അ​നീ​ഷ് ജോ​ർ​ജ്, ഡോ​ണ ജോ​സ്, ആ​ർ.​മി​നി​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.