ഞാ​റു പ​റി​ച്ചു​ന​ടാ​ൻ മൂ​ല​ത്ത​റ​യി​ൽ​നി​ന്നും വെ​ള്ളം കി​ട്ടാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ന്നു
Wednesday, November 7, 2018 10:33 PM IST
ചി​റ്റൂ​ർ: മൂ​ല​ത്ത​റ​യി​ൽ​നി​ന്നും വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഞാ​റു പ​റി​ച്ചു​ന​ടാ​ൻ വെ​ള്ള​മി​ല്ലാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ന്നു. ക​ഴി​ഞ്ഞ​മാ​സം മ​ഴ​ക്കാ​ല​ത്ത് ഞാ​റു​പാ​കി​യ ക​ർ​ഷ​ക​ർ ഉ​ണ​ക്കം​മൂ​ലം ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് പാ​ടം ഉ​ഴു​തു​നി​ര​പ്പാ​ക്കി. ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക​രു​ടെ യോ​ഗ​ത്തി​ൽ ര​ണ്ടാം​വി​യ്ക്ക് വെ​ള്ളം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തു വി​ശ്വ​സി​ച്ചാ​ണ് മ​ഴ​വെ​ള്ള​ത്തി​ന്‍റെ ന​ന​വി​ൽ ഞാ​റു​പാ​കി​യ​ത്.

മൂ​ല​ത്ത​റ​യി​ൽ​നി​ന്നും താ​ത്കാ​ലി​ക ബ​ണ്ട് നി​ർ​മി​ച്ച് ക​ന്പാ​ല​ത്ത​റ​യി​ലേ​ക്ക് വെ​ള്ളം വി​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​ട​തു​ക​നാ​ലി​ൽ എ​ത്ര​യും​വേ​ഗം ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ കൃ​ഷി​നാ​ശം ഉ​ണ്ടാ​കു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് ക​ർ​ഷ​ക​ർ.

മൂ​ല​ത്ത​റ റ​ഗു​ലേ​റ്റ​റി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് കൃ​ഷി​ക്കു വെ​ള്ളം എ​ത്തി​ക്കാ​നാ​കാ​ത്ത​തെ ആ​രോ​പ​ണം ശ​ക്ത​മാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ആ​ളി​യാ​ർ വെ​ള്ളം കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​താ​ണ് കൃ​ഷി ഉ​ണ​ങ്ങു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്.

നി​ല​വി​ൽ ക​നാ​ലി​ലൂ​ടെ വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​താ​ണ് കൃ​ഷി​നാ​ശ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. പെ​രു​മാ​ട്ടി, പ​ട്ട​ഞ്ചേ​രി, ത​ത്ത​മം​ഗ​ലം, പു​തു​ന​ഗ​രം, കൊ​ടു​വാ​യൂ​ർ, പെ​രു​വെ​ന്പ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൃ​ഷി​ക്ക് വെ​ള്ളം ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്.
Loading...
Loading...