നെ​ല്ല് കൊ​യ്യാ​ൻ യ​ന്ത്രം; ക​ണ്ടുപ​ഠി​ക്കാ​ൻ കു​ട്ടി​ക​ൾ
Thursday, November 8, 2018 1:37 AM IST
ബ​ളാ​ൽ: വി​ശാ​ല​മാ​യ പാ​ട​ത്ത് നെ​ല്ല് കൊ​യ്യാ​ൻ യ​ന്ത്ര​മെ​ത്തി. യ​ന്ത്ര​ത്തി​ന്‍റെ പ്രവർത്ത നം കാ​ണാ​ൻ കു​ട്ടി​ക​ളു​മെ​ത്തി. ബ​ളാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് നെ​ൽ​ക്കൃ​ഷി കൊ​യ്ത്തു​ത്സ​വം ന​ട​ന്ന​ത്.

ബ​ളാ​ൽ ജി​എ​ച്ച്എ​സ്എ​സി​ലെ ഒ​ന്നു മു​ത​ൽ പ​ത്തു വ​രെ ക്ലാ​സി​ലെ കു​ട്ടി​ക​ൾ യ​ന്ത്ര​ത്തി​ന്‍റെ കൊ​യ്ത്ത് കാ​ണാ​നെ​ത്തി​യ​ത്. കൊ​യ്ത​ശേ​ഷം നെ​ല്ല് മെ​തി​ച്ച് നെ​ല്ലും വൈ​ക്കോ​ലും വേ​ർ​തി​രി​ക്കു​ന്ന യ​ന്ത്രം കു​ട്ടി​ക​ളി​ൽ അ​ത്ഭു​ത​മു​ള​വാ​ക്കി. മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​ബാ​ബുരാ​ജ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സോ​ജി​ൻ ജോ​ർ​ജ്, കെ.​വ​സ​ന്ത​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.