ത​രി​ശു ഭൂ​മി തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ൾ ഫ​ല സ​മൃ​ദ്ധ​മാ​ക്കും
Thursday, November 8, 2018 10:05 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ എം​വി​ഐ​പി​യു​ടെ ത​രി​ശു ഭൂ​മി ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി ഫ​ല​സ​മൃ​ദ്ധ​മാ​ക്കാ​ൻ ഒ​രു​ങ്ങി തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ. പ​തി​നാ​ലാം വാ​ർ​ഡി​ലെ തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ളാ​ണ് വ്യ​ത്യ​സ്ത​മാ​യ ജോ​ലി ഏ​റ്റെ​ടു​ക്കു​ന്ന​ത്.
പേ​ര, നെ​ല്ലി, പ്ലാ​വ്, നാ​ട​ൻ മാ​വ്, ചാ​ന്പ, ശീ​മ​നെ​ല്ലി, അ​ത്തി, ആ​ത്ത, പ​പ്പാ​യ, പു​ളി, ഫാ​ഷ​ൻ ഫ്രൂ​ട്ട് തു​ട​ങ്ങി​യ നാ​ട​ൻ ഫ​ല​വൃ​ക്ഷ​തൈ​ക​ളാ​ണ് പ​ന്ത്ര​ണ്ടാം മൈ​ലി​ലെ പു​ഴ​യോ​ര​ത്തു ന​ടു​ന്ന​ത്. മു​ൻ വാ​ർ​ഡ് മെം​ബ​ർ പി.​എ. വേ​ലു​ക്കു​ട്ട​ൻ, തൊ​ഴി​ലു​റ​പ്പ് മേ​റ്റ് ലി​സി ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​രാ​ണ് കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് തൈ ​ന​ടാ​ൻ മ​ണ്ണ് പാ​ക​പ്പെ​ടു​ത്തു​ന്ന​ത്. പു​ഴ​യോ​ര​ത്ത് ത​ണ​ൽ മ​ര​ങ്ങ​ൾ വ​ച്ചു പി​ടി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് മെം​ബ​ർ ബി​ജി വേ​ലു​ക്കു​ട്ട​ൻ നി​ർ​വ​ഹി​ച്ചു. തൊ​ഴി​ലു​റ​പ്പ് ഓ​വ​ർ​സി​യ​ർ ജ​യ​കൃ​ഷ്ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.