തോ​ട്ട​പ്പു​ഴ​ശേ​രി​ക്കാ​ർ​ക്ക് വി​ഷ​മി​ല്ലാ​ത്ത പ​ഴ​വും പ​ച്ച​ക്ക​റി​ക​ളും
Thursday, November 8, 2018 10:23 PM IST
മാ​രാ​മ​ൺ: വി​ഷ​മി​ല്ലാ​ത്ത പ​ഴ​വും പ​ച്ച​ക്ക​റി​ക​ളും തോ​ട്ട​പ്പു​ഴ​ശേ​രി നി​വാ​സി​ക​ൾ​ക്ക് ഇ​നി ന്യാ​യ​മാ​യ വി​ല​യ്ക്ക് ല​ഭ്യ​മാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് ഇ​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി​ക​ളു​ടെ ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വ​നി​ത​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണി​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​തി​നു​വേ​ണ്ടി 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ന​ല്കി. കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ടും​ബ​ശ്രീ​മി​ഷ​നാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല.
ശീ​ത​ള പാ​നീ​യ​ങ്ങ​ളു​ടെ​യും അ​നു​ബ​ന്ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല്പ​ന​യും ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​കും. സ്ഥാ​പ​നം തി​രു​വ​ല്ല – കു​മ്പ​ഴ റോ​ഡി​ന​രി​കി​ലാ​യ​തി​നാ​ൽ പു​റ​ത്തു​നി​ന്നു​ള്ള​വ​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.മ​ഹാ​പ്ര​ള​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്തി​ലെ 10 വാ​ർ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ചു. പു​ര​യി​ട​ങ്ങ​ളി​ൽ ചെ​ളി നി​റ​ഞ്ഞ​തി​നാ​ൽ കൃ​ഷി പു​ന​രാം​ഭി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ഴ​വും പ​ച്ച​ക്ക​റി​ക​ളു​മാ​ണ് ഇ​പ്പോ​ൾ ആ​ശ്ര​യം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മൊ​ക്കെ എ​ത്തു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളി​ൽ വി​ഷാം​ശ​ത്തി​ന്‍റെ തോ​ത് ക്ര​മാ​തീ​ത​മാ​ണ്. ഇ​ത് പ​ല​വി​ധ രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നും തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ നി​വാ​സി​ക​ൾ​ക്കാ​വ​ശ്യ​മാ​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​യും ജൈ​വ​വ​ള​മു​പ​യോ​ഗി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കാ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​ത്.
ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി കൃ​ഷി​ക്കാ​രി​ൽ നി​ന്ന് ഉ​ത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് സം​ഭ​രി​ച്ച് വി​പ​ണ​ന​കേ​ന്ദ്ര​ത്തി​ലൂ​ടെ ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന്യാ​യ​മാ​യ വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യ​ക​ര​മാ​കും. ഇ​ട​നി​ല​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്കും ന്യാ​യ​മാ​യ വി​ല ല​ഭി​ക്കും . ഇ​ത് കൃ​ഷി​യു​ടെ ഉ​ത്പാ​ദ​നം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന് പ്രേ​ര​ക​മാ​കും.
കു​ടും​ബ​ശ്രീ വ​ഴി​യാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പെ​ന്ന​തി​നാ​ൽ തൊ​ഴി​ൽ ര​ഹി​ത​രാ​യ ധാ​രാ​ളം വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ൽ നേ​ടു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വി​പ​ണ​ന കേ​ന്ദ്രം വേ​ണ​മെ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്ന​ത്.
കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള സ്ഥ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് ന​ല്കി​യ​ത്. ഏ​ക​ദേ​ശം 300 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് കെ​ട്ടി​ടം വി​പ​ണ​ന​ത്തി​ന് ന​ല്കു​ന്ന​ത്.കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ നി​ർ​വ​ഹി​ച്ചു. തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ക്രി​സ്റ്റ​ഫ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​ഞ്ജു ല​ക്ഷ്മി, ല​താ ച​ന്ദ്ര​ൻ, മ​ഞ്ജു വ​ർ​ഗീ​സ്, പ്ര​കാ​ശ് കു​മാ​ർ, ജോ​യി പൊ​റോ​ൺ, അ​നീ​ഷ് കു​മാ​ർ, ബി​ജു ജെ. ​ജോ​ർ​ജ്, ഉ​ഷാ​കു​മാ​രി, അ​ജി​ത​കു​മാ​രി, സാ​റാ​മ്മ ജേ​ക്ക​ബ് പ്ര​സം​ഗി​ച്ചു. ‌
Loading...
Loading...