നിയന്ത്രണം വിട്ട ജീ​പ്പ് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലി​ടി​ച്ചു; ലോ​റി ജീ​വ​ന​ക്കാ​ര​ന്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Thursday, November 8, 2018 11:48 PM IST
കൊ​ട്ടാ​ര​ക്ക​ര : നി​കു​തി വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ജി .​എ​സ് റ്റി ​വി​ഭാ​ഗ​ത്തി​ന്‍റെ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രു​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലി​ടി​ച്ചു .ലോ​റി​യു​ടെ ട​യ​ര്‍ മാ​റ്റി​ കൊ​ണ്ടി​രു​ന്ന ലോ​റി ജീ​വ​ന​ക്കാ​ര​ന്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.
ബു​ധ​നാ​ഴ്ച്ച രാ​ത്രി പത്തോടെ ദേ​ശീ​യപാ​ത​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ മേ​ല്‍ പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ത​ടി ക​യ​റ്റി വ​ന്ന മി​നി ലോ​റി​യു​ടെ ട​യ​ര്‍ പ​ഞ്ച​റാ​യ​തി​നെ ഡ്രൈ​വ​ര്‍ ട​യ​ര്‍ മാ​റ്റി കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് വ​ന്ന നി​കു​തി വ​കു​പ്പി​ന്‍റെ ജീ​പ്പ് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ജീ​പ്പി​ന്‍റെ മു​ന്‍ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഈ ​സ​മ​യം ലോ​റി ഡ്രൈ​വ​ര്‍ പ​ഞ്ച​റാ​യ ട​യ​ര്‍ മാ​റ്റി​യി​ടു​ന്ന പ​ണി​യി​ലാ​യി​രു​ന്നു. പെ​ട്ട​ന്ന്‍ ഒ​ഴി​ഞ്ഞു മാ​റി​യ​തി​നാ​ല്‍ ഇ​യാ​ള്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു .
ജീ​പ്പ് ഡ്രൈ​വ​ര്‍ മ​ദ്യ ല​ഹ​രി​യി​ല്‍ ആ​യി​രു​ന്ന​താ​യി പ​റ​യപ്പെടുന്നു. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്ത് നി​ന്നും നി​യ​ന്ത്ര​ണം വി​ട്ട രീ​തി​യി​ല്‍ ആ​യി​രു​ന്നു ജീ​പ്പ് ഓ​ടി കൊ​ണ്ടി​രു​ന്ന​ത്. അ​പ​ക​ടം സം​ഭ​വി​ച്ച ഉ​ട​നെ ജീ​പ്പ് ഡ്രൈ​വ​ര്‍ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.
ജീ​പ്പി​നു​ള്ളി​ല്‍ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി . സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പൊ​തു പ്ര​വ​ര്‍​ത്ത​ക​ന്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സെ​ത്തി ജീ​പ്പ് സ്റ്റേ​ഷ​നി​ലേ​ക്ക്‌ മാ​റ്റി .