കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: കു​ര്യ​നാ​ട് സെ​ന്‍റ് ആ​ൻ​സി​നും കോ​ത​നെ​ല്ലൂ​ർ ഇ​മ്മാ​നു​വേ​ലി​നും വി​ജ​യം
Thursday, November 8, 2018 11:51 PM IST
കു​റ​വി​ല​ങ്ങാ​ട്: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കോ​ത​നെ​ല്ലൂ​ർ ഇ​മ്മാ​ന​വ​ൽ​സും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ കു​ര്യ​നാ​ട് സെ​ന്‍റ് ആ​ൻ​സും ജേ​താ​ക്ക​ളാ​യി. കു​ര്യ​നാ​ട് സെ​ന്‍റ് ആ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി​യ​പ്പോ​ൾ കോ​ത​നെ​ല്ലൂ​ർ ഇ​മ്മാ​നു​വ​ൽ​സ് ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം​സ്ഥാ​ന​ക്കാ​രാ​യി.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​നാ​ണ് ര​ണ്ടാം​സ്ഥാ​നം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ മൂ​ന്നാം​സ്ഥാ​നം പെ​രു​വ ഗ​വ. എ​ച്ച്എ​സ്എ​സി​നാ​ണ്.