ചെ​മ്പ​നോ​ട​യി​ൽ റോ​ഡ് ത​ക​ർന്നു; ജനം ദുരിതത്തിൽ
Friday, November 9, 2018 12:36 AM IST
ചെ​മ്പ​നോ​ട: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട​യി​ൽ റോ​ഡ് ത​ക​ർന്നു. ജനം ദു​രി​തത്തിൽ. നൂ​റു ക​ണ​ക്കി​നു ടി​പ്പ​ർ ലോ​റി​ക​ൾ ഇ​തു​വ​ഴി ഭാ​രം ക​യ​റ്റി പ​തി​വാ​യി ഓ​ടു​ന്ന​താ​ണു പ്ര​ശ്ന​കാ​ര​ണം.

മ​രു​തോ​ങ്ക​ര മേ​ഖ​ല​യി​ലെ വ​ൻ​കി​ട ക്വാ​റി​യി​ലേ​ക്കും ക്ര​ഷ​റി​ലേ​ക്കു​മാ​ണു ഇ​വ ദി​വ​സ​വും പോ​ക്കു​വ​ര​വ് ന​ട​ത്തു​ന്ന​ത്. ചെ​മ്പ​നോ​ട താ​ഴ​ത്ത​ങ്ങാ​ടി മു​ക്കു മു​ത​ൽ മ​രു​തോ​ങ്ക​ര റോ​ഡി​ന്‍റെ 250 മീ​റ്റ​ർ ഭാ​ഗം ത​ക​ർ​ന്നു കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന​ത് ചെ​റു വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട സ​ഞ്ചാ​രി​ക​ൾ​ക്കും ഒ​രു പോ​ലെ ക്ലേ​ശം സൃ​ഷ്ടി​ക്കു​ക​യാ​ണ്. നൂ​റ് ക​ണ​ക്കി​നു വി​ദ്യാ​ർ​ഥിക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന​ടു​ത്തു​ള്ള റോ​ഡാ​ണി​ത്. ത​ക​ർ​ന്ന റോ​ഡു ഭാ​ഗം ഉ​ട​ൻ ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ൽ ടി​പ്പ​റു​ക​ളു​ടെ ഓ​ട്ടം ത​ട​യാ​നാ​ണു നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. പ്ര​ശ്നം അ​ടി​യ​ന്തര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ചെ​മ്പ​നോ​ട വാ​ർ​ഡ് മെ​ംബർ സെ​മി​ലി സു​നി​ലും ഓ​ട്ടോ ജീ​വ​ന​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.