ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പെ​ട്ട ആ​ചാ​ര​-അ​നാ​ചാ​ര​ങ്ങ​ൾ കാ​ല​ത്തി​ന​നു​സ​രി​ച്ച് മാ​റി​യി​ട്ടു​ണ്ട്: മു​ഖ്യ​മ​ന്ത്രി
Friday, November 9, 2018 12:46 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പെ​ട്ട ആ​ചാ​ര​ങ്ങ​ൾ-​അ​ഥ​വാ അ​നാ​ചാ​ര​ങ്ങ​ൾ കാ​ല​ത്തി​ന​നു​സ​രി​ച്ച് എ​ല്ലാ​യി​ട​ത്തും മാ​റി​യി​ട്ടു​ണ്ടെന്ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഗു​രു​വാ​യൂ​രി​ൽ പ​റ​ഞ്ഞു.​ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ നി​ർ​മി​ച്ച ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​പ്ര​വേ​ശ​ന സ​ത്യാ​ഗ്ര​ഹ സ്മാ​ര​ക​ത്തി​ന്‍റേയും ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ സി​സിടി​വി കാ​മ​റ​ക​ളു​ടേ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.​

പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ ഉ​ണ്ടായി​ട്ടു​ണ്ട്. ആ​ചാ​ര​ങ്ങ​ൾ എ​ല്ലാ​കാ​ല​ത്തും ഒ​രേ​പോ​ലെ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ല.​ കാ​ലം വ​രു​ന്പോ​ൾ മാ​റു​ക​ത​ന്നെ ചെ​യ്യും.​അ​വ​ർ​ണ​ർ​ക്ക്് ക്ഷേ​ത്ര പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടിയാ​യി​രു​ന്നു ഗു​രു​വാ​യൂ​ർ സ​ത്യാ​ഗ്ര​ഹം.​സ​വ​ർ​ണ​ർ ത​ന്നെ​യാ​ണ് പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തും.​അ​വ​ർ​ണ​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ചൈ​ത​ന്യം കു​റ​ഞ്ഞു​പോ​കു​മെ​ന്ന് യാ​ഥാ​സ്ഥി​ക​ർ പ​റ​ഞ്ഞി​രു​ന്നു.​അ​വ​ർ​ണ​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴും ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ചൈ​ത​ന്യ​ത്തി​ന് ഒ​രു​ കു​റ​വു​മി​ല്ലെ​ന്നാ​ണ് വി​ശ്വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യം.​കേ​ര​ളം ജാ​തി നി​ര​പേ​ക്ഷ​വും മ​ത​നി​ര​പേ​ക്ഷ​വു​മാ​യ സ​മൂ​ഹ​മാ​യ​ത് തെ​റ്റാ​യ ഒ​രു​പാ​ട്് ആ​ചാ​ര​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ടാണ്.​

നാ​രാ​യ​ണ​ഗു​രു ന​ട​ത്തി​യ അ​രു​വി​പ്പു​റം പ്ര​തി​ഷ്ഠ​യും ആ​ചാ​ര​ലം​ഘ​ന​മാ​യി​രു​ന്നു.​ആ​ചാ​ര​ങ്ങ​ൾ ലം​ഘി​ക്കാ​നു​ള്ള​ത് എ​ന്ന് പ​ഠി​പ്പി​ച്ച​ത് ന​വോ​ത്ഥാ​ന നാ​യ​ക​ർ ത​ന്നെ​യാ​ണ്.​ഒ​രോ സ​മു​ദാ​യ​ത്തി​ന്‍റെ​യും അ​നാ​ചാ​ര​ങ്ങ​ൾ മാ​റ്റി​കൊ​ണ്ടാണ് ​സ​മൂ​ഹം മു​ന്നോ​ട്ടു​പോ​യ​ത്.​

എ​ല്ലാ വി​ശ്വാ​സി​ക​ൾ​ക്കും ആ​രാ​ധ​നാ സ്വ​ത​ന്ത്ര്യം വേ​ണ​മെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു അ​ന്ന​തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു​ണ്ടായി​രു​ന്ന​ത്.​അ​ന്ന​ത്തെ കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് ഇ​ന്ന് സ്വീ​ക​രി​ക്കാ​നാ​കു​ന്നു​ണ്ടോയെ​ന്ന് ആത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം.​എ​ഴു​ത്ത​ച്ച​ന്‍റെ ഹ​രി​നാ​മ​കീ​ർ​ത്ത​ന​വും ആ​ശാ​ന്‍റെ വ​രി​ക​ളും അ​നാ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രാ​യ തെ​ളി​വു​ക​ളാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

ദൈ​വ​ത്തി​ന്‍റെ മു​ൻ​പി​ൽ വേ​ർ​തി​രി​വു​ണ്ടാക്കു​ന്ന​തെ​ന്തി​നാ​ണ്.​വി​ശ്വാ​സി​ക​ൾ ത​ന്നെ​യാ​ണ് കാ​ലാ​നു​സൃ​ത​മാ​യി ആ​ചാ​ര​ങ്ങ​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ മു​ന്നി​ൽ നി​ന്ന​ത്.​അ​വ​ർ​ക്ക് വി​ശ്വാ​സ​ങ്ങ​ൾ ത​ട​സ​മാ​യി​ല്ല.​മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ന്ന ക്ഷേ​ത്ര​പ്ര​വേ​ശ​ന സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തെ പ​രാ​ജ​യ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​വ​രു​ടെ സ്ഥാ​നം ച​രി​ത്ര​ത്തി​ലെ​വി​ടെ​യാ​ണെ​ന്ന് പ​രി​ശോ​ധി​ക്ക​ണം.​അ​വ​രു​ടെ അ​തേ​പാ​ത​ത​ന്നെ​യാ​ണോ ആ​ചാ​ര​ലം​ഘ​ന​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ പി​ന്തു​ട​രു​ന്ന​ത്.​

ഒ​രു​പാ​ട് അ​നാ​ചാ​ര​ങ്ങ​ൾ മാ​റ്റി​യാ​ണ് വി​വേ​കാ​ന​ന്ദ​ൻ പ​റ​ഞ്ഞ ഭ്രാ​ന്താ​ല​യം എ​ന്ന പ​ദ​വി​യി​ൽ നി​ന്ന് കേ​ര​ളം മോ​ചി​ത​മാ​യാ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.​കെ.​വി.​അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽഎ അ​ധ്യ​ക്ഷ​നാ​യി.​സി.​എ​ൻ.​ജ​യ​ദേ​വ​ൻ എംപി, എം​എ​ൽ​എ​മാ​രാ​യ ഗീ​താ​ഗോ​പി, മു​ര​ളി പെ​രു​നെ​ല്ലി,ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ്രഫ.​പി.​കെ.​ശാ​ന്ത​കു​മാ​രി, ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​അ​ക്ബ​ർ, ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ്, ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി.​വി​നോ​ദ്, ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​വി.​പ്ര​ശാ​ന്ത്,പി.​ഗോ​പി​നാ​ഥ​ൻ,ഉ​ഴ​മ​ല​ക്ക​ൽ വേ​ണു​ഗോ​പാ​ൽ,കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ,എം.​വി​ജ​യ​ൻ,അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്.​വി.​ശി​ശി​ർ,ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് എ.​പി.​ബാ​ബു,സു​രേ​ഷ് വാ​ര്യ​ർ,വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സം​ഘ​ട​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ എം.​കൃ​ഷ്ണ​ദാ​സ്,മു​ഹ​മ്മ​ദ് ബ​ഷീ​ർ,എം.​പി.​ഇ​ക്ബാ​ൽ,വി.​വി.​ഡൊ​മി​നി,ടി.​എ​ൻ.​മു​ര​ളി,ജി.​കെ.​പ്ര​കാ​ശ​ൻ,പി.​വി.​മു​ഹ​മ്മ​ദ് യാ​സി​ൻ,ജോ​ഫി കു​ര്യ​ൻ,ആ​ർ.​ജ​യ​കു​മാ​ർ,ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി വി.​പി.​ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന സ​മ​യ​ത്ത് നാ​മ​ജ​പം പ്ര​തി​ഷേ​ധം ന​ട​ത്തി​യ മ​ഹി​ളാ മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ൾ​പ്പെ​ടെ 14പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​മ​ഞ്ജു​ളാ​ൽ പ​രി​സ​ര​ത്താ​യി​രു​ന്നു നാ​മ​ജ​പ പ്ര​തി​ഷേ​ധം.​വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന് എ​തി​ര് നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നാ​മ​ജ​പ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

​മ​ഹി​ളാ മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ൻ,ജി​ല്ലാ സെ​ക്ര​ട്ട​റി ശാ​ന്തി സ​തീ​ശ​ൻ,ദീ​പ ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ൻ​പ​ത് സ്ത്രീ​ക​ളും അ​ഞ്ചു പു​ര​ഷ​ൻ​മാ​രു​മാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്്.​മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ന​ട​ന്നു​കൊ​ണ്ടിരി​ക്കെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.​നാ​മ​ജ​പം​പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ ഉ​ട​ൻ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി.​പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി പോ​യ​ശേ​ഷം ഇ​വ​രെ വി​ട്ട​യ​ച്ചു.
Loading...
Loading...