ന​ഗ​ര​സ​ഭാ ‌ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Friday, November 9, 2018 1:01 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ജ​ന​വി​രു​ദ്ധ മാ​സ്റ്റ​ർ പ്ലാ​ൻ ജ​ന​ങ്ങ​ൾ​ക്ക് മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്ഡി​പി​ഐ നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
വാ​ർ​ഡ് സ​ഭ​ക​ളി​ൽ പോ​ലും ച​ർ​ച്ച ചെ​യ്യാ​തെ ന​ഗ​ര​സ​ഭ​യി​ലെ പു​ര​യി​ട​ങ്ങ​ൾ​ക്ക് മേ​ൽ അ​ന്യാ​യ​മാ​യി ചു​മ​ത്തി​യ ഫ്രീ​സിം​ഗ് ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വാ​ർ​ഡ് സ​ഭ​ക​ൾ വി​ളി​ച്ച് ചേ​ർ​ത്ത് വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
എ​സ്ഡി​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു മ​ണി ക​രു​വാ​ര​ക്കു​ണ്ട് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ.​ബ​ഷീ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​പി.​മു​ജീ​ബ്, കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭാം​ഗം അ​ബ്ദു​ൽ ഹ​ക്കീം, റ​ഫീ​ഖ് പ​യ്യാ​ന​ക്കു​ത്ത്, സ​ഫീ​ർ നി​ല​ന്പൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...