അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു​നീ​ക്കി
Friday, November 9, 2018 1:10 AM IST
ആ​ലു​വ: ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലെ പ​ത്താം വാ​ർ​ഡി​ൽ പ​ങ്ക​ജം ക​വ​ല​യി​ൽ റോ​ഡ് കൈ​യേ​റി നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പൊ​ളി​ച്ചു​നീ​ക്കി. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സെ​ബി വി. ​ബാ​സ്റ്റി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് പൊ​ളി​ച്ച​ത്. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള വ​ഴി​യി​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​ത്.

അ​ധി​കൃ​ത​മെ​ന്ന് തോ​ന്നി​ക്കാ​നാ​യി മ​ഞ്ഞ​യും ക​റു​പ്പും ചേ​ർ​ന്ന പെ​യി​ന്‍റും അ​ടി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പൊ​തു​മ​രാ​മ​ത്ത് എ​ഇ സ​ജ​യ് ഘോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘ​മാ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​വ നീ​ക്കി​യ​ത്. വ​കു​പ്പി​നെ അ​റി​വോ​ടെ​യ​ല്ല നി​ർ​മാ​ണം ന​ട​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.