ബോവിക്കാനത്ത് വ​നം​വ​കു​പ്പി​ന്‍റെ ദ്രു​ത​പ്ര​തി​ക​ര​ണ​സേ​ന എ​ത്തു​ന്നു‌
Friday, November 9, 2018 1:38 AM IST
മു​ള്ളേ​രി​യ: കാ​ട്ടാ​ന​യു​ടെ​യും മ​റ്റു വ​ന്യ​ജീ​വി​ക​ളു​ടെ​യും ആ​ക്ര​മ​ണ​ത്തെ തു​ര​ത്താ​ന്‍ വ​നം​വ​കു​പ്പി​ന്‍റെ ദ്രു​ത​പ്ര​തി​ക​ര​ണ​സേ​ന എ​ത്തു​ന്നു. കാ​സ​ര്‍​ഗോ​ഡ് റേ​ഞ്ച് ഓ​ഫീ​സി​നു കീ​ഴി​ല്‍ ബോ​വി​ക്കാ​നം ആ​സ്ഥാ​ന​മാ​യാ​ണ് ദ്രു​ത​പ്ര​തി​ക​ര​ണ​സേ​ന (ആ​ര്‍​ആ​ര്‍​ടി) രൂ​പീ​ക​രി​ച്ച് ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എം.​രാ​ജീ​വ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കാ​സ​ര്‍​ഗോ​ഡ് റേ​ഞ്ചി​ലെ എം.​പി.​രാ​ജു, കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ചി​ലെ കെ.​എ.​ബാ​ബു, പെ​രു​വ​ണ്ണാ​മൂ​ഴി​യി​ല്‍​നി​ന്ന് സ്ഥ​ലം​മാ​റി​വ​ന്ന കെ.​എം.​ര​മേ​ശ​ന്‍ എ​ന്നി​വ​രെ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യി ഇ​വി​ടെ നി​യ​മി​ച്ചു.
കാ​ട്ടാ​ന​യും മ​റ്റു വ​ന്യ​മൃ​ഗ​ങ്ങ​ളും കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ദ്രു​ത​പ്ര​തി​ക​ര​ണ​സേ​ന​യെ കാ​സ​ർ​ഗോ​ട്ടും സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ലും നി​യോ​ഗി​ക്ക​ണ​മെ​ന്ന് 2015 മാ​ര്‍​ച്ചി​ല്‍ ക​ണ്ണൂ​ര്‍ വ​ട​ക്ക​ന്‍ മേ​ഖ​ലാ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തു​വ​രെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. കെ.​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ ഉ​ള്‍​പ്പെടെ​യു​ള്ള രാ​ഷ്ട്രീ​യ​നേ​താ​ക്ക​ള്‍ ഇ​തി​നു സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​രു​ന്നു.
സേ​ന​യ്ക്കു​വേ​ണ്ടി പ്ര​ത്യേ​ക വാ​ഹ​നം നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ച് ഓ​ഫീ​സി​ലും ക​ള്ളാ​റി​ലെ ഓ​ഫീ​സി​ലു​മാ​യി​രു​ന്നു ഇ​വ. കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ഒ​ക്ടോ​ബ​ര്‍ ആ​റി​ന് ഡി​എ​ഫ്ഒ​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സേ​ന​യെ നി​യോ​ഗി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​തേ​സ​മ​യം ബോ​വി​ക്കാ​ന​ത്ത് ഏ​ത് ഓ​ഫീ​സി​ല്‍ ഇ​തു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല. നി​ല​വി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്സ് മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ ആ​വ​ശ്യം ന​ട​പ്പാ​ക്കി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​എ​ന്‍.​രാ​ജേ​ഷ് പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ന്‍ 12 പേ​ര്‍​ക്ക് പി​എ​സ്‌​സി അ​ഡ്വൈ​സ് മെ​മ്മോ അ​യ​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ല്‍​നി​ന്ന് മ​ന​സി​ലാ​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Loading...
Loading...