കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള​ള അ​തി​ക്ര​മം: ബോ​ധ​വ​ത്ക​ര​ണ ചി​ത്ര​പ്ര​ദ​ർ​ശ​നം
Tuesday, November 13, 2018 10:45 PM IST
പാ​ല​ക്കാ​ട്: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 15 വ​രെ പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ലെ വി​ശ്വാ​സ് ഓ​ഫീ​സി​ലും പ​രി​സ​ര​ത്തും ന​ട​ക്കു​ന്ന ചി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക് ജ​ഡ്ജ് സി.​എ​സ്.​സു​ധ നി​ർ​വ​ഹി​ച്ചു.
കു​ട്ടി​ക​ൾ​ക്ക് നേ​ർ​ക്കു​ള​ള അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​വ​രെ സം​ബ​ന്ധി​ച്ചും അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലും സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ഒ​റ്റ​പ്പെ​ട​ലി​ന്‍റേയും അ​വ​സ്ഥ സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ചി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വി​ശ്വാ​സ് സെ​ക്ര​ട്ട​റി പി.​പ്രേം​നാ​ഥ് പ​റ​ഞ്ഞു.
ചി​ത്ര​കാ​രി​യും തൃ​ശൂ​ർ ജ​സ്റ്റി​സ് ബോ​ർ​ഡ് മെ​ന്പ​റു​മാ​യ സ്മി​ത സ​തീ​ഷി​ന്‍റെ 12-ഓ​ളം ചി​ത്ര​ങ്ങ​ളാ​ണ് സി​വി​ൽ​സ്റ്റേ​ഷ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി, വി​ശ്വാ​സ് സെ​ക്ര​ട്ട​റി പി.​പ്രേം​നാ​ഥ് മ​റ്റു​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. രാ​വി​ലെ പ​ത്തു​മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. കു​ട്ടി​ക​ളെ ചി​ത്ര​പ്ര​ദ​ർ​ശ​നം കാ​ണി​ക്കാ​ൻ താ​ത്പ​ര്യ​മു​ള​ള സ്കൂ​ൾ അ​ധി​കൃ​ത​ർ 9400 933 444 എ​ന്ന ന​ന്പ​റി​ലോ വി​ശ്വാ​സ് ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട​ണം.