നന്മയു​ടെ സ​ന്ദേ​ശ​വു​മാ​യി ചാ​വ​റ ക്രിസ്മ​സ് ആ​ഘോ​ഷം
Thursday, December 6, 2018 11:01 PM IST
കോ​യ​ന്പ​ത്തൂ​ർ: ചാ​വ​റ വി​ദ്യാ​ഭ​വ​ൻ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നന്മയു​ടെ സ​ന്ദേ​ശ​വു​മാ​യി വേ​റി​ട്ട ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി. ഈ​റോ​ഡ് ചെ​ന്നി​മ​ലൈ​യി​ലെ മ​നോ​വൈ​ക​ല്യം ബാ​ധി​ച്ച 33 അ​ന്തേ​വാ​സി​ക​ളെ​യാ​ണ് ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​ക്കി​യ​ത്. കോ​യ​ന്പ​ത്തൂ​ർ രൂ​പ​താ ബി​ഷ​പ് മാ​ർ തോ​മ​സ് അ​ക്വി​നാ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്കി. കോ​യ​ന്പ​ത്തൂ​ർ സി​എം​ഐ പ്ര​വി​ശ്യ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ജോ​യ് കോ​ളേ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചാ​വ​റ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​രോ​ൾ ഗാ​നം, സ്കി​റ്റ്, ക്രി​സ്മ​സ് പാ​പ്പാ നൃ​ത്തം എ​ന്നി​വ​യു​ണ്ടാ​യി. ചെ​ന്നി​മ​ലൈ ഉ​ദ​യം ഡ​യ​റ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് ഫാ. ​റി​ജോ, ചാ​വ​റ വി​ദ്യാ​ഭ​വ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ൻ​സ​ണ്‍ പാ​ണേ​ങ്ങാ​ട​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലി​ന്‍റേഷ് ആ​ന്‍റ​ണി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ഡേ​വി​സ് ത​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ദ​യം ചെ​ന്നി​മ​ലൈ​യി​ലെ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് സ്കൂ​ൾ സോ​ഷ്യ​ൽ മി​നി​സ്റ്റ​ർ ശ്രു​തി കൈ​മാ​റി. മ​നോ​വൈ​ക​ല്യം ബാ​ധി​ച്ച കു​ട്ടി​ക​ളോ​ടൊ​പ്പ​മു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷം കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും നന്മയു​ടെ വേ​റി​ട്ട വി​രു​ന്നാ​യി.