ഉൗ​ട്ടു​തി​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
Thursday, December 6, 2018 11:01 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഉൗ​ട്ടു​തി​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു .മ​ണ്ണാ​ർ​ക്കാ​ട് നെ​ല്ലി​പ്പു​ഴ സെ​ന്‍റ് ജെ​യിം​സ് ദേ​വാ​ല​യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഉൗ​ട്ടു​തി​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു വി.​അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ണ്ണാ​ർ​ക്കാ​ട് നെ​ല്ലി​പ്പു​ഴ സെ​ന്‍റ്.​ജെ​യിം​സ് ദൈ​വാ​ല​യ​ത്തി​ൽ ആ​ണ് വി​ശു​ദ്ധ​ന്‍റ ആ​ഘോ​ഷ​മാ​യ ഉൗ​ട്ടു തി​രു​ന്നാ​ളി​ന് കൊ​ടി​യി​റങ്ങി​യ​ത്. മൂ​വാ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത തി​രു​നാ​ളി​ൽ ജ​പ​മാ​ല, പ്ര​സു​ദേ​ന്തി വാ​ഴ്ച്ച, അ​ഴു​കാ​ത്ത നാ​വി​ന്‍റെ നേ​ർ​ച്ച സ​മ​ർ​പ്പ​ണം, സ​മൂ​ഹ ദി​വ്യ​ബ​ലി, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം തു​ട​ങ്ങി​യ തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ന്നു. തു​ട​ർ​ന്ന് വി​ശ്വാ​സി​ക​ൾ​ക്ക് ഉൗ​ട്ടു നേ​ർ​ച്ച​ന​ൽ​കി. ഫാ.​ബാ​ബു പോ​ൾ ഒ​സി​ഡി ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ർ​ജ്ജ് ക​ട​പ്പു​റ​ത്ത് ത​യ്യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ തി​രു​ക​ർ​മ്മ​ങ്ങ​ളും ന​ട​ത്ത​പ്പെ​ട്ടു.​ഫാ.​ഫ്രാ​ൻ​സി​സ് തോ​ട്ട​ങ്ക​ര​യും ഫാ.​ആ​ന്‍റ​ണി പു​ല്ലു​വി​ള​യും മ​റ്റ് വൈ​ദി​ക​രും സ​ഹ​നേ​തൃ​ത്വ​വും വ​ഹി​ച്ചു.