കൃ​ഷി​നാ​ശം: 7.56 കോ​ടി സ​ർ​ക്കാ​ർ സ​ഹാ​യം
Friday, December 7, 2018 1:33 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ 7.56 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്ത​താ​യി മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് മ​ന്ത്രി മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്കാ​യി വി​ള ഇ​ൻ​ഷൂ​റ​ൻ​സ് പ​ദ്ധ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 67.79 ല​ക്ഷം രൂ​പ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​ത്തി​ൽ നി​ന്നും വി​ള​നാ​ശ​ത്തി​ന് സ​ഹാ​യ​മാ​യി 6.66 കോ​ടി രൂ​പ​യും ന​ൽ​കി. കൂ​ടാ​തെ ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യി​ൽ നി​ന്നും 18.28 ല​ക്ഷം രൂ​പ​യും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​റ്റും കൃ​ഷി ഭൂ​മി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് 3.84 ല​ക്ഷം രൂ​പ​യും വെ​ള്ള​പ്പൊ​ക്കം മൂ​ലം കൃ​ഷി ന​ശി​ച്ച ക​ർ​ശ​ക​ർ​ക്ക് 23.31 മെ​ട്രി​ക് ട​ണ്‍ നെ​ൽ​വി​ത്തും വി​ത​ര​ണം ന​ട​ത്തി. 14 വി​ള​ക​ളി​ലാ​യി 15083.26 ഹെ​ക്ട​ർ കൃ​ഷി​യാ​ണ് മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ ന​ശി​ച്ച​ത്. സു​ഗ​ന്ധ വ്യ​ഞ്ജ​ന​കൃ​ഷി (1125.4 ഹെ​ക്ട​ർ), പ​ച്ച​ക്ക​റി (220 ഹെ​ക്ട​ർ), ഫ​ല​വ​ർ​ഗ​ങ്ങ​ൾ (621.76 ഹെ​ക്ട​ർ), കാ​പ്പി തേ​യി​ല (9820 ഹെ​ക്ട​ർ), കി​ഴ​ങ്ങു വി​ള​ക​ൾ(165.69​ഹെ​ക്ട​ർ), അ​ട​ക്ക(2266​ഹെ​ക്ട​ർ) തു​ട​ങ്ങി​യ​വ​യാ​ണ് ന​ശി​ച്ച​ത്. കൂ​ടാ​തെ മ​റ്റ് വി​ള​ക​ൾ​ക്കും വ്യാ​പ​ക​മാ​യ നാ​ശം ഉ​ണ്ടാ​യി​ട്ടു​ണ്ട്.