ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ സ​ഹ​ക​ര​ണ വ​കു​പ്പ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Friday, December 7, 2018 1:33 AM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പി.​എം. അ​നി​ൽ കു​മാ​റി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​നൂ​ട്ടി മ​രി​ച്ചി​ട്ട് അ​ഞ്ച് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ പേ​ര് പ​രാ​മ​ർ​ശി​ച്ച ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് നേ​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് അ​പ​ല​പ​നീ​യ​മാ​ണ്. മ​രി​ക്കു​ന്ന​തി​ന് മു​ന്പാ​യി അ​നൂ​ട്ട് ത​യാ​റാ​ക്കി​യ ആ​റു ക​ത്തു​ക​ളി​ൽ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്.
19 വ​ർ​ഷം മു​ന്പ് ബാ​ങ്കി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ അ​നിലിന് ു ബാ​ധ്യ​ത​ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബാ​ങ്കി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ വി​ര​മി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ബാ​ങ്കി​ൽ 12,25000 രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 4,25000 രൂ​പ ആ ​ജീ​വ​ന​ക്കാ​ര​ൻ ബാ​ങ്കി​ൽ അ​ട​ച്ചു. ബാ​ക്കി എ​ട്ടു ല​ക്ഷം രൂ​പ ബാ​ധ്യ​ത അ​നിലിന്‍റെ ത​ല​യി​ൽ കെ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ലോ​ണ്‍ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​ന​മാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. വാ​യ്പ തി​രി​ച്ച​ട​വ് വ​ളം ഡി​പ്പോ​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ക​മ്മീ​ഷ​നി​ൽ നി​ന്നും തി​രി​ച്ച​ട​യ്ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ബാ​ധ്യ​ത അനിലിന്‍റെ ​മേ​ൽ അ​ടി​ച്ചേ​ൽ​പി​ച്ച​ത്.
എ​ന്നാ​ൽ ലോ​ണ്‍ ശ​രി​യാ​ക്കി​യി​ല്ല. വ​ളം വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച ക​മ്മീ​ഷ​ൻ ചി​ല​ർ കൈ​പ്പ​റ്റു​ക​യും ചെ​യ്തു. ഈ ​ബാ​ധ്യ​ത തീ​ർ​ക്കാ​ൻ വ​ട്ടി​പ്പ​ലി​ശ ന​ൽ​കി​യും മ​റ്റും പ​ണം വാ​ങ്ങി​യ​തി​നാ​ലാ​ണ് അ​നി​ൽ ക​ട​ക്കാ​ര​നാ​യ​ത്. ത​വി​ഞ്ഞാ​ൽ ബാ​ങ്കി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ മോ​ഹ​ന​നും മു​ൻ കൃ​ഷി ഓ​ഫീ​സ​ർ തു​ള​സീ​ധ​ര​ൻ പി​ള്ള​യും ചേ​ർ​ന്ന് വ​രു​ത്തി വ​ച്ച ബാ​ധ്യ​ത​യാ​ണ് അ​നി​ലി​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച​ത്. ഇ​തി​ൽ ബാ​ധ്യ​ത തീ​ർ​ത്ത​താ​യി മോ​ഹ​ന​ൻ പ​റു​ന്നു​ണ്ടെ​ങ്കി​ലും ആ ​തു​ക ബാ​ങ്കി​ലെ​ത്തി​യി​ല്ലെ​ന്നു വേ​ണം ക​രു​താ​ൻ. സ്റ്റോ​ക്കെ​ടു​പ്പ് സ​മ​യ​ത്ത് ബാ​ക്കി വ​ന്ന വ​ളം ക​ന്പ​നി​ക്ക് തി​രി​ച്ച് ന​ൽ​കി​യ​പ്പോ​ൾ ല​ഭി​ച്ച പ​ണം മു​ൻ പ്ര​സി​ഡ​ന്‍റ് സ്വ​ന്തം കീ​ശ​യി​ലാ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
സ​ഹ​ക​ര​ണ ച​ട്ടം അ​നു​സ​രി​ച്ച് സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റി​നെ ഏ​ൽ​പി​ക്ക​രു​തെ​ന്നി​രി​ക്കെ ത​വി​ഞ്ഞാ​ൽ ബാ​ങ്കി​ൽ വ​ലി​യ വീ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. ബാ​ങ്കി​ലെ മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും സ​ഹ​ക​ര​ണ വ​കു​പ്പ് അ​ന്വേ​ഷി​ക്ക​ണം.
ആ​രോ​പ​ണം നേ​രി​ടു​ന്ന സെ​ക്ര​ട്ട​റി​യെ​യും ജീ​വ​ന​ക്കാ​രെ​യും മാ​റ്റി നി​ർ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​വ​ണം. എം.​ജി. ബി​ജു, അ​സീ​സ് കോ​ട്ടാ​യി​ൽ, ഷ​ബീ​ർ മാ​ക്കൂ​ൽ, സാ​ദ്ഖ് ചു​ങ്കം, വി.​ടി. ഷാ​ജി, ടി.​ടി. ഗി​രീ​ഷ്, പി. ​ജി​തേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.