ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​നാ പു​സ്ത​കം സ്ഥാ​പി​ക്കും
Friday, December 7, 2018 1:47 AM IST
കോ​ഴി​ക്കോ​ട്: ഭ​ക്ഷ്യോ​പ​ദേ​ശക വി​ജി​ല​ൻ​സ് ക​മ്മി​റ്റി​യു​ടെ അ​വ​ലോ​ക​ന യോ​ഗം ക​ള​ക്ട​​ർ സാം​ബ​ശി​വ റാ​വു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്നു. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​നാ പു​സ്ത​കം സ്ഥാ​പി​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. മൂ​ന്ന് മാ​സ​ത്തി​ന​കം ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി ഹോ​ട്ട​ലി​നെ സം​ബ​ന്ധി​ക്കു​ന്ന റി​പ്പോ​ർ​ട്ട് പു​സ്ത​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തും. റ​വ​ന്യൂ ഡി​വി​ഷ​ൻ മ​ജി​സ്ട്രേ​റ്റ് റി​പ്പോ​ർ​ട്ടി​ൽ മേ​ൽ​പ​രി​ശോ​ധ​ന ന​ട​ത്തും.
ഹോ​ട്ട​ൽ ആ​ൻഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വിളിക്കാ​നും തീ​രു​മാ​ന​ിച്ചു. ബേ​ക്ക​റി​ക​ൾ, പ​ച്ച​ക്ക​റി ക​ട​ക​ൾ, പ​ഴ​ക്ക​ട​ക​ൾ മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ, സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ വി​ല​നി​ല​വാ​രം, അ​ള​വ് തൂ​ക്കം എ​ന്നി​വ സം​ബ​ന്ധി​ച്ച് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.
ഫു​ഡ് സേ​ഫ്റ്റി അ​സി. ക​മ്മീ​ഷ​ണ​ർ പി.​കെ. ഏ​ലി​യാ​മ്മ, ലീ​ഗ​ൽ മെ​ട്രോ​ള​ജി അ​സി.​ക​ണ്‍​ട്രോ​ള​ർ സ​ജി​ത് രാ​ജ് , ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ മ​നോ​ജ് കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.