സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ
Friday, December 7, 2018 1:47 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി താ​ലൂ​ക്കി​ല്‍ പു​തു​താ​യി അ​നു​വ​ദി​ച്ച സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാളെ വൈ​കി​ട്ട് നാ​ലി​ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കു​ം. കാ​രാ​ട്ട് റ​സാ​ക്ക് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും ഓ​ഡി​റ്റ് ഒ​ഴി​കെ​യു​ള്ള അ​നു​ബ​ന്ധ ജോ​ലി​ക​ളും നി​ര്‍​വ​ഹി​ക്കു​ന്ന ഓ​ഫീ​സാ​ണ് സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്. താ​ലൂ​ക്കി​ലെ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ, പു​തു​പ്പാ​ടി, കോ​ട​ഞ്ച​രി, ഓ​മ​ശേ​രി, ക​ട്ടി​പ്പാ​റ, താ​മ​ര​ശേ​രി, കി​ഴ​ക്കോ​ത്ത്, ന​രി​ക്കു​നി, തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി, പ​ന​ങ്ങാ​ട്, ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളിലെ 107 സം​ഘ​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്ത​ന​പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. മാ​നി​പു​രം റോ​ഡി​ലെ എം​എം​ആ​ര്‍ കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍, ഓ​ഫീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ട​ക്കം ഏ​ഴ് ജീ​വ​ന​ക്കാ​രാ​ണു​ണ്ടാ​വു​ക. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​സി. ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ബി.​സു​ധ, സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി. വേ​ലാ​യു​ധ​ന്‍, ഒ.​പി. റ​ഷീ​ദ്, കെ.​ജെ. പോ​ള്‍, പി.​സി. അ​ബ്ദു​ല്‍ അ​സീ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.