പെ​ട്രോ​ള്‍ പ​മ്പ് ക​വ​ര്‍​ച്ചാ​ശ്ര​മം: ര​ണ്ടു​സം​ഭ​വ​ത്തി​നുപി​ന്നി​ലും ഒ​രാ​ളെന്നു സൂചന
Friday, December 7, 2018 1:47 AM IST
കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍ പ​മ്പ് ക​വ​ര്‍​ച്ചാ ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്നു. വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​യാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ തോ​ക്ക് ചൂ​ണ്ടി ക​വ​ര്‍​ച്ച ന​ട​ത്തി​യ​തു​ണ്ടോ​യെ​ന്ന വി​വ​ര​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യും അ​വ​ര്‍ എ​വി​ടെ​യാ​ണെ​ന്ന​തും അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടാ​തെ തോ​ക്ക് വി​ല്‍​പ​ന ന​ട​ത്തു​ന്ന ക​ട​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
സ്ഥി​ര​മാ​യി ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന സം​ഘം ത​ന്നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ക​വ​ര്‍​ച്ചാ​ശ്ര​മ​ത്തി​ന് പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് സൂ​ച​ന. ആ​റു മാ​സം മു​മ്പ് ചാ​ത്ത​മം​ഗ​ലം പെ​ട്രോ​ള്‍ പ​മ്പി​ല്‍ ഉ​ട​മ​യെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി​യു​ടെ രൂ​പ​വു​മാ​യി ഇ​പ്പോ​ഴ​ത്തെ കേ​സി​ലെ പ്ര​തി​ക്ക് സാ​ദൃ​ശ്യ​മു​ണ്ട്. മോ​ഷ​ണ രീ​തി​യും സ​മാ​ന​മാ​ണ്. അ​തി​നാ​ല്‍ ഒ​രാ​ള്‍ ത​ന്നെ​യാ​ണ് ര​ണ്ടു​ക​വ​ര്‍​ച്ച​ക​ള്‍​ക്കും പി​ന്നി​ലു​ള്ള​തെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്.
അ​തേ​സ​മ​യം മൊ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കു​ന്ന​മം​ഗ​ലം പോ​ലീ​സ് പ​റ​ഞ്ഞു. ക​വ​ര്‍​ച്ചാ ശ്ര​മം ന​ട​ന്ന സ​മ​യം പ്ര​ദേ​ശ​ത്തെ മൊ​ബൈ​ല്‍ ട​വ​റു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ മു​ഴു​വ​ന്‍ കോ​ളു​ക​ളും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. നോ​ര്‍​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ ഇ.​പി. പൃ​ഥ്വി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം​സ്‌​ക്വാ​ഡും കു​ന്ന​മം​ഗ​ലം പോ​ലീ​സു​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
കാ​ര​ന്തൂ​ർ കൊ​ളാ​യ്താ​ഴ​ത്തെ ദേ​വ​ദാ​സ​ന്‍ ആ​ൻ​ഡ് ബ്ര​ദേ​ഴ്‌​സ് ഭാ​ര​ത് പെ​ട്രോ​ളി​യം പ​മ്പി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11നാ​ണ് ക​വ​ര്‍​ച്ചാ​ശ്ര​മം ന​ട​ന്ന​ത്. പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍ പ​ണം എ​ണ്ണി​തി​ട്ട​പ്പെ​ടു​ത്തി തു​ണി​സ​ഞ്ചി​യി​ലാ​ക്കി പ​മ്പി​ലെ മു​ന്‍​വ​ശ​ത്തെ​ഓ​ഫീ​സ് അ​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ഖം മ​റ​ച്ചെ​ത്തി​യ ആ​ള്‍ പ​ണ​മ​ട​ങ്ങി​യ സ​ഞ്ചി ത​ട്ടി​പ്പ​റി​ച്ച് ഓ​ടാ​ന്‍ ശ്ര​മി​ച്ച​ത്.
ഇ​ത് ചെ​റു​ത്ത​പ്പോ​ള്‍ ജീ​വ​ന​ക്കാ​ര​ന്‍റെ നേ​രെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. സം​ഭ​വം ക​ണ്ട് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ന്‍ ഓ​ടി​യെ​ത്തി. സ​ഞ്ചി കൈ​ക്ക​ലാ​ക്കി​യ മോ​ഷ്ടാ​വ് കു​ത​റി ഓ​ടി​യെ​ങ്കി​ലും സ​ഞ്ചി​യു​ടെ സി​ബ് ഇ​ടാ​ത്ത​തി​നാ​ല്‍ പ​ണം താ​ഴെ വീ​ണു. ഇ​തെ​ടു​ത്ത് ജീ​വ​ന​ക്കാ​ര്‍ ഓ​ഫീ​സി​നു പി​ന്‍​വ​ശ​ത്തെ വി​ശ്ര​മ​മു​റി​യി​ല്‍​ക​യ​റി ക​ത​ക​ട​ച്ചു. പ്ര​ദേ​ശ​ത്ത് ഇ​രു​ട്ടാ​യ​തി​നാ​ല്‍ മോ​ഷ്ടാ​വ് എ​ങ്ങോ​ട്ടാ​ണ് പോ​യ​തെ​ന്ന് മ​ന​സി​ലാ​യി​രു​ന്നി​ല്ല.