വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം
Friday, December 7, 2018 10:58 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ന്‍റെ ജീ​വ​കാ​രു​ണ്യ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഒ​ന്പ​തി​ന് ന​ട​ക്കും. ഉ​ള​വ​യ്പ് ക​ര​യാം​വ​ട്ട​ത്തു​ചി​റ​യി​ൽ ശ​ശി​കു​മാ​ർ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ത​ന്‍റെ ജീ​ർ​ണി​ച്ച വീ​ട് പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​നി​ട​യി​ൽ ഭി​ത്തി ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു. നി​ർ​ധ​ന​നാ​യ ശ​ശി​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ യൂ​ണി​യ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചു​ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് 691 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യു​ള്ള വീ​ട് നി​ർ​മി​ച്ച​ത്. ഒ​ന്പ​തി​ന് രാ​വി​ലെ 11.30ന് ​നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഇ​ല​ഞ്ഞി​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​കും. എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം കെ. ​പ​ങ്ക​ജാ​ക്ഷ​പ​ണി​ക്ക​ർ ആ​ചാ​ര്യ​ന്‍റെ ഛായാ​ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്യും.