സു​ബ​ല പാ​ർ​ക്ക് നി​ർ​മാ​ണം 2019 ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കും ‌
Friday, December 7, 2018 11:08 PM IST
‌പ​ത്ത​നം​തി​ട്ട: മു​ട​ങ്ങി​കി​ട​ന്നി​രു​ന്ന സു​ബ​ല പാ​ർ​ക്കി​ന് ചു​വ​പ്പ് നാ​ട​യി​ൽ നി​ന്ന് വീ​ണ്ടും മോ​ച​നം. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സു​ബ​ല പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2019 ഡി​സം​ബ​റോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മാ​യി.
ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ലാ​ക​ള​ക്ട​ർ പി.​ബി നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് , നി​ർ​മി​തി​കേ​ന്ദ്ര, ഡി​ടി​പി​സി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.ജി​ല്ല​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ ക​ണ്ട് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 1995ൽ ​വെ​ട്ടി​പ്ര​ത്ത് അ​ഞ്ചേ​ക്ക​ർ സ്ഥ​ലം സു​ബ​ല പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ത്ത​ത്.
എ​ന്നാ​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങു​മെ​ത്താ​തെ സു​ബ​ല പാ​ർ​ക്ക് സ്വ​പ്ന പ​ദ്ധ​തി​യാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​യി​രു​ന്നു.
പ​ട്ടി​ക​ജാ​തി​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണ് സു​ബ​ല പാ​ർ​ക്ക്. പ​ട്ടി​ക​ജാ​തി വ​കു​പ്പ് സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി കൂ​ടി​യാ​ണി​ത്. ഗേ​റ്റ് വേ, ​ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ, കി​ച്ച​ണ്‍ ബ്ലോ​ക്ക്, ഡ്രെ​യി​നേ​ജ്, കോ​ഫീ ഏ​രി​യ, ബോ​ട്ടിം​ഗ്, എ​ക്സി​ബി​ഷ​ൻ സ്പേ​സ്, കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ, ഷ​ട്ടി​ൽ കോ​ർ​ട്ട്,
കു​ളം​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, തീ​യേ​റ്റ​ർ, ഗെ​യി​മിം​ഗ് ബ്ലോ​ക്ക്, ഗ്രീ​ൻ റൂം, ​കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, പൂ​ന്തോ​ട്ടം, ചു​റ്റു​മ​തി​ൽ തു​ട​ങ്ങി വ​ലി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സു​ബ​ല പാ​ർ​ക്കി​ന്‍റെ മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
അ​ടൂ​ർ നി​ർ​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കു​ള​ത്തി​നു ചു​റ്റും മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ലാ​ണു ന​ട​പ്പാ​ത​യു​ടെ നി​ർ​മാ​ണം.
ക​രി​ങ്ക​ല്ലു​കൊ​ണ്ട് ചു​റ്റോ​ടു​ചു​റ്റും ഭി​ത്തി​കെ​ട്ടി​യാ​ണ് മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യു​ടെ പ​ണി ന​ട​ക്കു​ന്ന​ത്. ഒ​രു​വ​ശ​ത്തെ ഭി​ത്തി ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി. സി​മ​ന്‍റ് ഉ​പ​യോ​ഗി​ക്കാ​തെ ക​ല്ല് അ​ടു​ക്കി​യാ​ണ് ഭി​ത്തി കെ​ട്ടി​യി​ട്ടു​ള്ള​ത്. വെ​ള്ളം ഒ​ഴു​കു​ന്ന ചാ​ൽ, ഓ​ഡി​റ്റോ​റി​യം ന​വീ​ക​ര​ണം എ​ന്നി​വ​യും ന​ട​ക്കു​ന്നു.
ചാ​ലി​ന്‍റെ പ​ണി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു. കൂ​ടാ​തെ, കി​ച്ച​ണ്‍ ബ്ലോ​ക്കി​ന്‍റെ മേ​ൽ​ക്കൂ​ര ഒ​ഴി​കെ​യു​ള്ള നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.
പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ ്നി​ർ​മാ​ണം ഭാ​ഗി​ക​മാ​യി ന​ട​ത്തി​യ​ത്. ‌