‌പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു,പ​ഴ​വ​ങ്ങാ​ടി​യി​ലെ വി​ക​സ​ന​സെ​മി​നാ​ർ മാ​റ്റി ‌
Friday, December 7, 2018 11:08 PM IST
‌റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന വി​ക​സ​ന സെ​മി​നാ​ർ നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു. എ​ന്നാ​ൽ ബ​ഹി​ഷ്ക​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സെ​മി​നാ​ർ മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഭ​ര​ണ​സ​മി​തി​യും യോ​ഗം ഉ​പേ​ക്ഷി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​മെ​ന്നും പ്ര​തി​പ​ക്ഷം. വി​ക​സ​ന സെ​മി​നാ​റി​ലേ​ക്ക് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ്, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി എ​ന്നി​വ ചേ​ർ​ന്ന് വി​ക​സ​ന ക​ര​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ അം​ഗീ​ക​രി​ച്ചി​രു​ന്നു. ഈ ​വി​ക​സ​ന രേ​ഖ വി​ക​സ​ന സെ​മി​നാ​റി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രൊ​ഴി​കെ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴു വാ​ർ​ഡി​ൽ നി​ന്നും വി​ക​സ​ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​രെ​യും അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ച​ത്.
എ​ന്നാ​ൽ മീ​റ്റിം​ഗ് ന​ട​ക്കാ​ൻ ആ​ളി​ല്ലാ​തെ വ​ന്ന​പ്പോ ൾ ​കു​ടും​ബ​ശ്രീ സെ​ക്ര​ട്ട​റി​മാ​രു​ടെ ട്രെ​യി​നിം​ഗി​നാ​യി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലെ​ത്തി​യി​രു​ന്ന​വ​രെ നി​ർ​ബ​ന്ധ​പൂ​ർ​വം കൊ​ണ്ടു​വ​ന്ന് സെ​മി​നാ​ർ ആ​രം​ഭി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.
വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നി​യ​മാ​നു​സൃ​തം വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് കൂ​ടി ക​ര​ടു​രേ​ഖ ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളാ​യ ബി​നു സി. ​മാ​ത്യു, അ​നി​ത അ​നി​ൽ​കു​മാ​ർ, ബോ​ബി ഏ​ബ്ര​ഹാം, സി.​എ. ജോ​മോ​ൻ, ലി​ജി ചാ​ക്കോ, എ​ൽ​സി മാ​ത്യ രാ​ജേ​ന്ദ്ര​ൻ, ത​ങ്ക​പ്പ​ൻ പി​ള്ള എ​ന്നി​വ​ർ ബ​ഹി​ഷ​ക​രി​ച്ചു.‌‌