പ​ത്ത​നം​തി​ട്ട​യി​ൽ ഗു​രു​സ്വാ​മി സം​ഗ​മം 10ന് ‌
Friday, December 7, 2018 11:08 PM IST
‌​പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ഗു​രു​സ്വാ​മി സം​ഗ​മം 10 ന് ​പ​ത്ത​നം​തി​ട്ട ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം സ്വാ​മി ചി​ദാ​ന​ന്ദ​പു​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സ​മി​തി അ​ധ്യ​ക്ഷ​ൻ ശ​ശി​കു​മാ​ര വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗു​രു​സ്വാ​മി​മാ​ർ പ​ങ്കെ​ടു​ക്കും.
ശ​ബ​രി​മ​ല​യി​ൽ ന​ട​പ്പാ​ക്കി​യ പോ​ലീ​സ് രാ​ജ് ഭ​ക്ത​രി​ൽ ഭീ​തി വ​ള​ർ​ത്തി​യ​താ​യും മ​ണ്ഡ​ല​കാ​ല​ത്ത് തി​ര​ക്ക് കു​റ​യാ​ൻ ഇ​തി​ട​യാ​ക്കി​യ​താ​യും ഭാ​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ ​ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം അ​ട്ടി​മ​റി​ക്കാ​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ അ​ന്ന​ദാ​നം ഒ​രു സേ​വ​ന​മാ​ണ്. ആ​ര് ആ​വ​ശ്യ​പ്പെ​ട്ടാ​ലും അ​ന്ന​ദാ​നം ന​ട​ത്താ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ ആ​ചാ​ര ലം​ഘ​നം അ​നു​വ​ദി​ക്കി​ല്ല.
ശ​ബ​രി​മ​ല​യി​ലെ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ 243 അ​യ്യ​പ്പ​ഭ​ക്ത​രു​ടെ പേ​രി​ൽ കേ​സു​ക​ളു​ണ്ട്. ജാ​മ്യം നേ​ടാ​ൻ മൂ​ന്ന​ര​കോ​ടി​യോ​ളം രൂ​പാ കെ​ട്ടി​വ​യ്ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പി. ​എ​സ്. നാ​യ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഹ​രി​ദാ​സ് ഇ​ല​ന്തൂ​ർ, ക​ണ്‍​വീ​ന​ർ സ്വാ​മി അ​യ്യ​പ്പ​ദാ​സ്, അ​ന്പോ​റ്റി കോ​ഴ​ഞ്ചേ​രി, ജ​യ​ൻ ചെ​റു​വ​ള്ളി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌