വെ​ട്ടു കേ​സിലെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Friday, December 7, 2018 11:47 PM IST
ച​വ​റ : പ​ന്മ​ന​യി​ൽ ഇ​രു​കൂ​ട്ട​ർ പ​ര​സ്പ​രം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. പ​ന്മ​ന മു​ല്ല​ശേരി ശു​ഭാ​ല​യ​ത്തി​ൽ നി​തി​ൻ (29), പ​ന്മ​ന പ​റ​മ്പി​മു​ക്ക് ക​ള​ത്തി​ൽ തെ​ക്ക​തി​ൽ സു​മേ​ഷ് ( 27 ), പ​ന്മ​നമ​ന​യി​ൽ വി​നീ​ത് ഭ​വ​നി​ൽ വി​നീ​ഷ് ( 29 ) എ​ന്നി​വ​രെ​യാ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് . ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി 9.30ന് ​പ​ന്മ​ന ആ​ശ്ര​മ​ത്തി​നു സ​മീ​പം പൈ​ന​വി​ള കോ​ള​നി​യി​ൽ ക​ലേ​ഷ് , വ​രു​ൺ എ​ന്നി​വ​രെ സം​ഘം ചേ​ർ​ന്ന് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ആ​ണ് മൂ​ന്നു​പേ​രും അ​റ​സ്റ്റി​ലാ​യ​ത് . മ​ദ്യ​പി​ക്കാ​ൻ വെ​ള്ളം കൊ​ടു​ത്തി​ല്ല എ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​റ​സ്റ്റി​ലാ​യവ​രും എ​തി​ർ വി​ഭാ​ഗ​വും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​രു​ഭാ​ഗ​ത്തും ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ കൈയിലി​രു​ന്ന ആ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു . ഇ​തി​ൽ ക​ലേ​ഷും വ​രു​ണും ആ​ശുപത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു കൂ​ട്ട​ർ​ക്കു​മെ​തി​രെ ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ മൂ​വ​രെ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.​
ഇ​രു ഭാ​ഗ​ത്ത് നി​ന്നും ഇ​നി​യും ചി​ല​ർ അ​റ​സ്റ്റ് ചെ​യ്യാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സാ​ണ് പോ​ലീ​സ് ര​ജി​സ്ട്ര​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.