വ​ര​ക​ളി​ലൂ​ടെ ക​രു​ത്താ​ർ​ജി​ച്ച് ജോ​യ​ൽ
Saturday, December 8, 2018 12:03 AM IST
മീ​ന​ങ്ങാ​ടി: പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ വ​ര​ക​ളു​ടെ​യും വ​ർ​ണ​ങ്ങ​ളു​ടെ​യും ലോ​ക​ത്ത് വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം​തരം വി​ദ്യാ​ർ​ഥി​യാ​യ ജോ​യ​ൽ കെ. ​ബി​ജു. കൈ​കാ​ലു​ക​ൾ സ്വ​ത​ന്ത്ര​മാ​യി ച​ലി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ​ര​സ​ഹാ​യ​മി​ല്ലാ​തെ എ​ഴു​ന്നേ​ൽ​ക്കു​വാ​നോ വീ​ൽ​ചെ​യ​റി​ൽ പോ​ലും യാ​ത്ര ചെ​യ്യാ​നോ ജോ​യ​ലി​ന് ക​ഴി​യി​ല്ല.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​ന​കം ഈ ​മി​ടു​ക്ക​ൻ വ​ര​ച്ചു തീ​ർ​ത്ത ചി​ത്ര​ങ്ങ​ൾ ആ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തും. വാ​യി​ൽ ക​ടി​ച്ചു പി​ടി​ച്ച ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചാ​ണ് ജോ​യ​ൽ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന​ത്. ജോ​യ​ൽ വ​ര​ച്ച വി​വി​ധ പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളു​ടെ​യും പൂ​ക്ക​ളു​ടെ​യും പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഈ ​രം​ഗ​ത്ത് ശാ​സ്ത്രീ​യ​മാ​യ പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​ർ​ക്കു മാ​ത്രം സാ​ധ്യ​മാ​കു​ന്ന ര​ച​ന​ക​ളാ​ണെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. അ​ന്പ​ല​വ​യ​ൽ കാ​ര​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ ബി​ജു, റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജോ​യ​ൽ. ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ളി​ൽ ജോ​യ​ലി​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം അ​ര​ങ്ങേ​റി​യ​ത്.
സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റാ​ണ് ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ പി.​എ. അ​ബ്ദു​ൽ നാ​സ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ.​കെ. രാ​ജേ​ന്ദ്ര​ൻ, ഡോ. ​ബാ​വ കെ. ​പാ​ലു​കു​ന്ന്, കെ.​എ​ൻ. ഇ​ന്ദ്ര​ൻ, ബി . ​ബി​നേ​ഷ്, കെ.​എ​സ്. വി​ഷ്ണു​മാ​യ, ടി. ​അ​ഞ്ജ​ലി മോ​ൾ, അ​മ​യ എ​ൽ​സ സാ​ജു, ഗാ​യ​ത്രി, മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.