അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ട് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ച ു
Saturday, December 8, 2018 12:03 AM IST
മാ​ന​ന്ത​വാ​ടി: ആ​ത്മ​ഹ​ത്യ ചെ​യ്ത ത​വി​ഞ്ഞാ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ട് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചി​ന്ന​മ്മ ജോ​സ്, നേ​താ​ക്ക​ളാ​യ കാ​ർ​ത്യാ​യ​നി, ഗ്ലാ​ഡീ​സ് ചെ​റി​യാ​ൻ, ഉ​ഷ കാ​വു​ങ്ക​ൽ, ശാ​ന്ത വി​ജ​യ​ൻ,മീ​നാ​ക്ഷി, ലൈ​ജി തോ​മ​സ്, മേ​രി ദേ​വ​സ്യ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.
നീ​തി ല​ഭി​ക്കു​ന്ന​തി​നു ഏ​ത​റ്റം വ​രെ​യും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പോ​കു​മെ​ന്നു നേ​താ​ക്ക​ൾ അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ ബി​ന്ദു​വി​നു ഉ​റ​പ്പു​ന​ൽ​കി.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളി​ൽ ചി​ല​രു​ടെ​യും ച​തി​യെ​ത്തു​ട​ർ​ന്നു സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ അ​ക​പ്പെ​ട്ട​തും ഇ​തു​മൂ​ല​മു​ള്ള മാ​ന​സി​ക പി​രി​മു​റു​ക്ക​വു​മാ​ണ് അ​നി​ൽ​കു​മാ​റി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നു ക​രു​തു​ന്ന​താ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പി​ന്നീ​ട് പ​റ​ഞ്ഞു.
അ​നി​ൽ​കു​മാ​റി​ന്‍റെ ആ​ത്മ​ഹ​ത്യ എ​സ്പി റാ​ങ്കി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മു​ഴു​വ​ൻ കു​റ്റ​ക്കാ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ നി​ർ​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.