വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും കാ​ത്തി​രി​ക്കു​ന്നു, റ​ഷീ​ദി​ന്‍റെ വ​ര​വി​നാ​യി
Saturday, December 8, 2018 12:03 AM IST
വൈ​ത്തി​രി: ഒ​ന്ന​ര പ​തി​റ്റാ​ണ്ടു​മു​ന്പ് ജോ​ലി​തേ​ടി നാ​ടു​വി​ട്ട പൊ​ഴു​ത​ന ആ​നോ​ത്ത് മ​ണ്ണി​ൽ വീ​ട്ടി​ൽ റ​ഷീ​ദി​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​യു​ള്ള ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും കാ​ത്തി​രി​പ്പു നീ​ളു​ന്നു. ആ​നാ​ത്ത് മ​ണ്ണി​ൽ കു​ഞ്ഞി​മ​ര​ക്കാ​ർ-​സൈ​ന​ബ ദ​ന്പ​തി​ക​ളു​ടെ മൂ​ന്ന് മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​ണ് റ​ഷീ​ദ്. വി​വാ​ഹി​ത​നാ​യ റ​ഷീ​ദ് ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ര​ണ്ടാ​യി​ര​ത്തി​ലാ​ണ് ജോ​ലി തേ​ടി ക​ണ്ണൂ​രി​നു പോ​യ​ത്.
ജോ​ലി ല​ഭി​ക്കാ​താ​യ​പ്പോ​ൾ മ​റ്റു​ള്ള​വ​ർ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. എ​ന്നാ​ൽ റ​ഷീ​ദ് അ​വി​ടെ ത​ങ്ങി. ഏ​താ​നും മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ റ​ഷീ​ദ് പാ​റ​ക്കു​ന്നി​ലെ അ​ബ്ദു​വി​നെ ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ചു. കാ​സ​ർ​ഗോ​ഡി​നു സ​മീ​പം ചെ​റി​യ ജോ​ലി ല​ഭി​ച്ചെ​ന്നും വൈ​കാ​തെ നാ​ട്ടി​ൽ വ​രു​മെ​ന്നും അ​റി​യി​ച്ചു. പി​ന്നീ​ടി​ന്നോ​ളം റ​ഷീ​ദി​നെ​ക്കു​റി​ച്ചു വി​വ​ര​മി​ല്ല.
ച​കി​ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ വൈ​ത്തി​രി പോ​ലീ​സി​ലും തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല. മു​ട്ടി​ലി​ൽ പ്ല​സ്ടു​വി​ദ്യാ​ർ​ഥി​നി​യാ​ണ് റ​ഷീ​ദി​ന്‍റെ ഏ​ക മ​ക​ൾ റ​നീ​ഷ. പി​താ​വി​നെ ഒ​രു​നോ​ക്കു കാ​ണാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ൽ റ​നീ​ഷ​യും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം കാ​ത്തി​രി​പ്പി​ലാ​ണ്.