മ​ത​ത്തെ രാ​ഷ്‌ട്രീ​യ​ നേട്ടത്തിന് ഉപയോഗിക്കുന്നത് വ​ർ​ഗീ​യ​ത​ വളർത്തു​ന്നു: സു​നി​ൽ പി. ​ഇ​ള​യി​ടം
Saturday, December 8, 2018 12:11 AM IST
തേ​ഞ്ഞി​പ്പ​ലം: മ​ത​ത്തെ രാ​ഷ്ട്രീ​യ സം​ഘാ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് വ​ർ​ഗീ​യ​ത വ​ള​രാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ഡോ: ​സു​നി​ൽ.​പി.​ഇ​ള​യി​ടം. മ​ത​ങ്ങ​ളു​ടെ നന്മക​ളെ കേ​വ​ല ആ​ചാ​ര​ങ്ങ​ളി​ൽ ത​ള​ച്ചി​ട​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ന്ധി​ജി​യു​ടെ 150-ാം ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ’മ​ത​വും രാ​ഷ്ട്രീ​യ​വും ഗാ​ന്ധി​ജി​യു​ടെ വ​ഴി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്പെ​ഷ്യ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ഇ​ള​യി​ടം. ആ​ചാ​ര​നു​ഷ്ഠാ​ന​ങ്ങ​ൾ മ​ത​ങ്ങ​ളി​ലേ​ക്ക് പി​ൽ​ക്കാ​ല​ത്ത് വ​ന്നു​ചേ​ർ​ന്ന​താ​ണ്. അ​ത് ശാ​ശ്വ​ത​മാ​യി നി​ൽ​ക്കി​ല്ല. ഗാ​ന്ധി​ജി ആ​ദ്യ​കാ​ല​ത്ത് മ​ത​വും രാ​ഷ്ട്രീ​യ​വും ഇ​ട​ക​ല​ര​ണ​മെ​ന്ന് വാ​ദി​ച്ചു​വെ​ങ്കി​ലും പി​ൽ​ക്കാ​ല​ത്ത് വി​പ​രീ​ത കാ​ഴ്ച​പ്പാ​ട് അ​വ​ത​രി​പ്പി​ച്ചു. ച​രി​ത്ര​പ​ര​മാ​യ ആ​വ​ശ്യം മ​ന​സി​ലാ​ക്കി​യാ​ണ് ഗാ​ന്ധി​ജി അ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. നൈ​തി​ക മ​തം എ​ല്ലാ മ​ത​ധാ​ര​ക​ളെ​യും ഒ​ന്നി​പ്പി​ക്കും. മ​റി​ച്ച് ആ​ചാ​ര, പൗ​രോ​ഹി​ത്യ മ​തം വ​ർ​ഗീ​യ​ത​യാ​ണു​ണ്ടാ​ക്കു​മെ​ന്നും ഡോ.​സു​നി​ൽ പി. ​ഇ​ള​യി​ടം പ​റ​ഞ്ഞു. പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ.​വി.​വി.​ജോ​ർ​ദ​ജു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​സി.​ന​സീ​മ, ഡി​എ​സ്യു സെ​ക്ര​ട്ട​റി എ.​വി.​ലി​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.