ലൈ​ഫ് മിഷൻ: താ​ക്കോ​ൽ​ കൈ​മാ​റി
Saturday, December 8, 2018 12:11 AM IST
എ​ട​ക്ക​ര: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന ച​ട​ങ്ങ് വ​ർ​ണാ​ഭ​മാ​ക്കി വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പൂ​വ്വ​ത്തി​പ്പൊ​യി​ൽ പു​ളി​ക്ക​ക​ല​ത്ത് ജാ​സ്മി​ൻ ഷാ​ജ​ഹാ​ന് വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ സു​കു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി സാ​വി​ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തി​ൽ 2018-2019 വ​ർ​ഷ​ത്തെ ലൈ​ഫ് പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ 304 വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. വീ​ട് ഒ​ന്നി​ന് നാ​ലു ല​ക്ഷം രൂ​പ​യി​ൽ ര​ണ്ടു ഗ​ഡു​ക്ക​ളി​ലാ​യി ര​ണ്ടു ല​ക്ഷം ഇ​തി​ന​കം ന​ൽ​കി ക​ഴി​ഞ്ഞു. വീ​ടു​ക​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​ക​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. വാ​ർ​ഡം​ഗം മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, സി​പി​ഐ(​എം) ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​വി​ന​യ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി പി.​കെ മു​ര​ളീ​ധ​ര​ൻ, വി​ഇ​ഒ അ​രു​ണ്‍, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ വി.​വി​ന​യ​ച​ന്ദ്ര​ൻ, ച​ന്ദ്ര​ൻ പൂ​വ്വ​ത്തി​പ്പൊ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.